ഇന്ധനവിലയ്ക്ക് ഒപ്പം പാചകവാതക വിലയും കുതിക്കുന്നു

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയരുന്നതിനൊപ്പം പാചക വാതകത്തിന്‍റെ വില വീണ്ടും വർദ്ധിപ്പിച്ചു. സബ്സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വർദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഇനി 502 രൂപ 4പൈസ നൽകേണ്ടി വരും.

രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. അതിനിടെ ഇന്ധനവിലയും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് ഇന്ന് കൂട്ടിയത്.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്. തൊണ്ണൂറു രൂപ എണ്‍പത്തിനാലു പൈസ. ഹൈദരാബാദിലാണ് ഡീസല്‍നിരക്ക് ഏറ്റവും കൂടുതല്‍. ഡല്‍ഹിയിലെ ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില യഥാക്രമം 83.73 രൂപയും 75.09 രൂപയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts