‘ബെംഗളൂരു ടെക് സമ്മിറ്റ്’ നവംബർ 29 മുതൽ ഡിസംബർ ഒന്നുവരെ പാലസ് ഗ്രൗണ്ടിൽ.

ബെംഗളൂരു : നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യയ്ക്കു പ്രാമുഖ്യം നൽകിയുള്ള ‘ബെംഗളൂരു ടെക് സമ്മിറ്റ്’ നവംബർ 29 മുതൽ ഡിസംബർ ഒന്നുവരെ പാലസ് ഗ്രൗണ്ടിൽ. ‘ഇന്നവേഷൻ ആൻഡ് ഇംപാക്ട്’ എന്നതാണ് മേളയുടെ വിഷയമെന്നു വ്യവസായ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ആഗോള തലത്തിലുള്ള പുതുതലമുറ സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനങ്ങളെയും വ്യവസായങ്ങളെയും ബെംഗളൂരു ടെക് സമ്മിറ്റിൽ അണിനിരത്തും. ബയോ ടെക്നോളജി, നാനോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളും മേളയിൽ ചർച്ച ചെയ്യുമെന്ന് ഐടിബിടി ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗൗരവ് ഗുപ്ത പറഞ്ഞു.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

വിദേശ സ്ഥാപനങ്ങളുമായുള്ള ഗവേഷണ പങ്കാളിത്തത്തിനും ഉൽപന്ന വികസനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും മേള അവസരം ഒരുക്കും. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ കുറിച്ചും സെഷനുകൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് മേളയിൽ സഹകരിക്കും. വിവിധ സാങ്കേതിക സ്ഥാപനങ്ങൾ ഒരുക്കുന്ന പ്രദർശനവും മേളയുടെ ഭാഗമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts