ഈ മണ്ഡലകാലത്ത് തൃപ്തി ദേശായി ശബരിമലയില്‍ എത്തും എന്ന കാര്യം ഉറപ്പായി;ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്ത് നല്‍കി;ഉദ്വോഗജനകമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തയ്യാറായി ശബരിമല.

തിരുവനന്തപുരം: മണ്ഡല കാലത്ത് നട തുറക്കുന്നതിന് പിന്നാലെ ശബരിമലയിലെത്തുമെന്ന് വ്യക്തമാക്കി തൃപ്തി ദേശായി. ശബരിമല നട തുറക്കുന്ന നവംബർ 17ന് താൻ സന്നിധാനത്ത് എത്തുമെന്നാണ് തൃപ്ത ദേശായി അറിയിച്ചത്. സുരക്ഷ വേണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തൃപ്തി ദേശായി കത്തെഴുതി. ആറ് യുവതികളും തനിക്കൊപ്പമുണ്ടാകുമെന്ന് അവർ അറിയിച്ചു. അതേസമയം അയ്യപ്പഭക്തർ തൃപ്തിയെ തടയുമെന്നാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്. അയ്യപ്പഭക്തർ നിലത്തു കിടന്ന് ഗാന്ധിമാർഗ്ഗത്തിൽ പ്രതിഷേധിക്കുമെന്നും ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ അവർ ശബരിമല ചവിട്ടുകയൂള്ളൂവെന്നും രാഹുൽ പ്രതികരിച്ചു. ദർശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും…

Read More