രാജ്യാന്തര ഒളിമ്പിക് ദിനം ഇന്ന്

ന്യൂഡൽഹി : ‘ലോകസമാധാനത്തിനായി ഒരുമിക്കാം’ എന്ന സന്ദേശവുമായി ഇന്ന് രാജ്യാന്തര ഒളിമ്പിക് ദിനം. എല്ലാ വർഷവും ജൂൺ ഇരുപത്തിമൂന്നിനാണ് ഒളിമ്പിക് ദിനം ആഘോഷിക്കുന്നത്. 1948 മുതൽ ആണ് ഒളിമ്പിക് ദിനം ആഘോഷിച്ച് തുടങ്ങുന്നത്. കായികവിനോദങ്ങളിലൂടെ ജനങ്ങളെ ഒന്നിപ്പിച്ച് സമാധാനത്തിനായി പോരാടാമെന്നതാണ് ഒളിമ്പിക് ദിനത്തിന്റെ ആശയം. ഇതിന്റെ ഭാഗമായി കേരളത്തിലും വിവിധ പരിപാടികൾ നടത്താറുണ്ട്. എല്ലാ ജില്ലകളിലും ‘ഒളിമ്പിക് റൺ’ സംഘടിപ്പിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് കായിക താരങ്ങൾ, പരിശീലകർ, അർജുന അവാർഡ് ജേതാക്കൾ, മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നിവർ അണിനിരന്നതാണ് ഇത്തവണത്തെ ആഘോഷം.

Read More
Click Here to Follow Us