നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റു

kozhikode attack

കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റു. പേരോട് സ്വദേശി നയീമക്കാണ് വെട്ടേറ്റത്. നാദാപുരത്തെ സ്വകാര്യ കോളജിലെ ബി കോം വിദ്യാർത്ഥിനിയാണ് വെട്ടേറ്റ നഹീമ. സുഹൃത്ത് റഫ്‌നാസാണ് പെണ്‍കുട്ടിയെ വെട്ടിയത്. വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൈ ഞരമ്പ് മുറിച്ച റഫ്‌നാസും ചികിത്സയിലാണ്. അതീവഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.

Read More