ബെംഗളൂരു: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നയുടെ സംഭാവനകളെക്കുറിച്ച് വാചാലനായി രാഹുൽ ദ്രാവിഡ്. MUST WATCH – As @ImRaina walks into the sunset, here's a heartfelt tribute from the legendary Rahul Dravid, who presented the left-hander with his most prized possessions – the ODI and Test cap.#RainaRetires pic.twitter.com/xqPnmAYatj — BCCI (@BCCI) August 18, 2020 അണ്ടര്‍ 19 ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് റെയ്നയെ ഇന്ത്യന്‍…
Read MoreCategory: SPORTS
ഇതിഹാസത്തോടൊപ്പം പൊരുതി നേടിയ ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് ദൈവം!
സ്വാതന്ത്ര്യ ദിനത്തിൽ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ധോണിയുടെ ആരാധകര്‍ക്ക് മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ക്കാകെ നിരാശയുടെ ദിനമായി മാറി. നാടകീയമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിടവാങ്ങല്‍ മത്സരം പോലും ഇതിഹാസ താരത്തിന് നല്‍കാന്‍ കഴിയാത്ത നിസഹായ അവസ്ഥയിലാണ് രാജ്യം. സച്ചിന്‍ യുഗം അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുഗം ആയിരുന്നു. സച്ചിന്‍ ദൈവം ആയിരുന്നെങ്കില്‍ ധോണി ഇതിഹാസം ആയിരുന്നു. “ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ നൽകിയ സംഭാവന ഏറെ വലുതാണ്. താങ്കളോടൊപ്പം ലോകകപ്പ് 2011 നേടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. നിങ്ങൾക്കും കുടുംബത്തിനും…
Read Moreമഹേന്ദ്ര സിംഗ് ധോണിയും സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്. ധോണിയോടൊപ്പം കളിക്കാനായത് ഏറ്റവും ഇഷ്ടപ്പെട്ടതും അഭിമാനം തോന്നിയ നിമിഷമാണെന്നും ധോണിയോടൊപ്പമുള്ള ഈ യാത്രയില്‍ താനും ഒപ്പം കൂടുകയാണെന്നാണ് റെയ്‍ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ ധോണി ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് സ്വയം മാറി നിന്നതാണെങ്കില്‍ റെയ്‍നയ്ക്ക് ഏറെ നാളായി ഇന്ത്യന്‍…
Read Moreബെംഗളൂരു ഏകദിനത്തില്‍ രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങ് മികവിൽ ജയിച്ച ഇന്ത്യയ്ക്ക് പരമ്പര
ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ മിന്നും ജയം. ബംഗളൂരു ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ2-1 ന്പരമ്പര സ്വന്തമാക്കി. ഓസ്ത്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കേ അനായാസം വിജയത്തിലെത്തി.ഓപ്പണര്‍ രോഹിത് ശര്‍മ്മയും സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ നായകന്‍ കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായി. രോഹിത് 128 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 119 റണ്‍സോടെയാണ് ഇന്ത്യയുടെ റണ്‍ വേട്ടയില്‍ ഒന്നാമനായത്. കോഹ്ലി 91 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം…
Read Moreകൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്‍മാര്‍ കീഴടക്കി!!
കൊൽക്കത്ത: കഴിഞ്ഞ മത്സരത്തിലെ കൂറ്റൻ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് കെരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെയെ നേരിട്ടത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്‍മാര്‍ കീഴടക്കിയത്. WHAT.A.RESULT! @KeralaBlasters claim back-to-back wins in #HeroISL for the first time since February 2018!#ATKKBFC #LetsFootball pic.twitter.com/mXP0oPI7B8 — Indian Super League (@IndSuperLeague) January 12, 2020 രണ്ടാം പകുതിയില്‍ ഹാലിചരണ്‍ നര്‍സാരി (70′) കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഇന്നത്തെ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിര്‍ത്തിയിരിക്കുകയാണ്…
Read Moreകലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!!
ബെംഗളൂരു: നീണ്ട കാത്തിരിപ്പിനൊടുവിൽ ആരാധകരുടെ മനം നിറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ ജയം അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!! ഈ സീസണിലെ ഏറ്റവും മികച്ച കളിയാണ് ഈ മല്‍സരത്തില്‍ എല്‍ക്കോ ഷറ്റോരിയുടെ കുട്ടികള്‍ പുറത്തെടുത്തത്. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെയാണ് മഞ്ഞപട തകർത്തത്. സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ 2-1ന് തോല്‍പ്പിച്ച ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്.…
Read Moreഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍!
വിമര്‍ശനങ്ങളെ വകവെക്കാതെ കളിയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാനുള്ള ഉപദേശവുമായിട്ടാണ് പാര്‍ത്ഥിവ് പട്ടേല്‍ എത്തിയത്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. സ്വന്തം കളിയില്‍ മാത്രം ശ്രദ്ധിക്കുക. സ്വന്തം കളിയില്‍ ശ്രദ്ധിച്ചാല്‍ പന്തിന് ഉയരങ്ങളിലെത്താം എന്നാണ് പട്ടേല്‍ പറഞ്ഞത്. മാത്രമല്ല നിരന്തരമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കളിയിലൂടെ മാത്രമേ സാധിക്കൂവെന്നും പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുമ്പോള്‍ നിങ്ങള്‍ സന്തോഷത്തോടൊപ്പം സമ്മര്‍ദവും അനുഭവിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും മികവു തെളിയിച്ച താരമാണ് പന്ത്. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പരമ്പരയിലും നന്നായി കളിച്ചു. എല്ലാ മത്സരത്തിലും മികവു കാട്ടുക അസാധ്യമാണ്…
Read Moreബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ നാട്ടിൽനിന്നെത്തുന്നത് ആയിരത്തിലധികം മഞ്ഞപട ആരാധകർ!!
ബെംഗളൂരു: നഗരത്തിൽ ഇന്ന് നടക്കുന്ന ഐ.എസ്.എൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ നാട്ടിൽനിന്നെത്തുന്നത് ആയിരത്തിലധികം മഞ്ഞപട ആരാധകർ!! ബ്ലാസ്റ്റേഴ്സിന്റെ എവേ പോരാട്ടത്തിന് ആവേശം പകരാൻ കേരളത്തിൽനിന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട അംഗങ്ങൾ പല ബസ്സുകളിലായി ബെംഗളൂരുവിലേക്ക് തിരിച്ചു. മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ ആരാധകരാണ് ബസിലുള്ളത്. ഇതിനുപുറമേ മറ്റു ജില്ലകളിൽനിന്നും കേരളത്തിന് പുറത്തുനിന്നുള്ളവരുമായി 3000-ത്തോളം ആരാധകർ സ്റ്റേഡിയത്തിലെത്തുമെന്നാണ് കണക്ക്. കളിക്ക് മുന്നോടിയായി സ്റ്റേഡിയം പരിസരത്തേക്ക് വൻ റാലി നടത്താനും മഞ്ഞപ്പടയ്ക്ക് പദ്ധതിയുണ്ട്. കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സി.യെ നേരിടാനിറങ്ങുന്നത്. ഇന്ത്യൻ…
Read Moreമലയാളി താരം സഞ്ജു സാംസണല്ല, ഇനി ‘സഞ്ജു സാംസിംഗ്’!!
ദേശീയ ടീമിൽ ഇടം കിട്ടിയ മലയാളി താരം സഞ്ജു സാംസണിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ബംഗ്ലദേശിനെതിരായ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ആരാധകരുടെ പ്രതികരണം. ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് ബിസിസിഐയെയും ടീം മാനേജ്മെന്‍റിനെയും വിമർശിച്ച് ആരാധകർ രംഗത്തെത്തിയിരിക്കുന്നത് . മോശം ഫോമിലുള്ള പന്തിനു ആവര്‍ത്തിച്ചു അവസരം നല്‍കുന്നതിനെയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ കളിച്ച നാല് ട്വന്‍റി20 ഇന്നി൦ഗ്സുകളിൽ പന്തിന്‍റെ പ്രകടനവും ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ചെയ്യേണ്ട…
Read Moreശ്രീലങ്കയിൽ ഒത്തുകളി ഇനി ക്രിമിനല്‍ കുറ്റം; 10 വര്‍ഷം തടവും, 4 കോടി പിഴയും!!
കൊളംബോ: ഒത്തുകളി ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച് ശ്രീലങ്ക!! വിഷയം സംബന്ധിച്ച ബില്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷയും നാലു കോടിയോളം രൂപ പിഴയും ചുമത്താനാണ് തീരുമാനം. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും ക്യാബിനറ്റ് മന്ത്രിയുമായ അര്‍ജുന രണതുംഗ ബില്ലിനെ പിന്തുണച്ചു. കായികവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്ന ബില്ലിന്റെ മൂന്നു വായനകളും പാര്‍ലമെന്റ് പാസാക്കി. ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും ഇതോടെ ക്രിമിനല്‍ കുറ്റമായി. ബില്‍ അനുസരിച്ച്, വാതുവെയ്പ്പുകാര്‍ സമീപിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ഉള്‍പ്പെടെയുള്ള…
Read More