സിന്‍സിനാറ്റി: പരിക്കിനെ തുടർന്ന് ആറാഴ്ചയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ റാഫേൽ നദാലിന് തോൽവിയോടെ തുടക്കം. സിൻസിനാറ്റി ഓപ്പണിൽ രണ്ടാം റൗണ്ടില്‍ ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്ക് ആണ് നദാലിനെ വീഴ്ത്തിയത്. സ്കോർ 7-6(9), 4-6, 6-3 എന്നിങ്ങനെയായിരുന്നു. വിംബിൾഡൺ സെമി ഫൈനലിൽ നിന്ന് പരിക്കിനെത്തുടർന്ന് പിൻമാറിയതിന് ശേഷം ആദ്യമായാണ് നദാൽ കോർട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ജൂലൈ ആറിന് ശേഷം നദാൽ കളിച്ചിട്ടില്ല. യുഎസ് ഓപ്പണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നദാൽ സിൻസിനാറ്റി ഓപ്പണിൽ കളിക്കാൻ എത്തിയത്. സിൻസിനാറ്റിയിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ രണ്ടര മണിക്കൂറും 15…
Read MoreCategory: SPORTS
പിഎസ്ജി താരങ്ങളുടെ മെനുവിൽ നിന്ന് കൊക്കകോളയും ഐസ്ഡ് ടീയും നിരോധിച്ചതായി റിപ്പോർട്ട്
ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമൻ കൊക്കകോളയും ഐസ്ഡ് ടീയും താരങ്ങളുടെ മെനുവിൽ നിന്ന് നിരോധിച്ചതായി റിപ്പോർട്ട്. ക്ലബ്ബിൽ പുതുതായി നിയമിതനായ ന്യൂട്രീഷ്യനാണ് ഈ തീരുമാനം കൈക്കൊണ്ടത്. പി.എസ്.ജിയെ പൂർണ്ണമായും പ്രൊഫഷണൽ ക്ലബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. മുൻ സ്പാനിഷ് താരത്തെയാണ് പിഎസ്ജി മുഴുവൻ സമയ ന്യൂട്രീഷ്യനായി നിയമിച്ചത്. എല്ലാ താരങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് നിർദേശം. അങ്ങനെ ചെയ്യുന്നതിലൂടെ, കളിക്കാർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും അവർ എന്താണ് കഴിക്കുന്നതെന്ന് മാനേജ്മെന്‍റിന് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. കഴിഞ്ഞ സീസണിലും ക്ലബ്ബിനൊപ്പം…
Read Moreഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ
ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. നെതർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ബാബർ അർധസെഞ്ചുറി നേടിയിരുന്നു. മത്സരത്തിൽ ബാബർ 74 റൺസ് നേടി. അസമിന്‍റെ റേറ്റിംഗ് 891 ആണ്. പാകിസ്ഥാൻ ഓപ്പണർ ഫഖർ സമാനാണ് രണ്ടാം സ്ഥാനത്ത്. 800 റേറ്റിംഗാണ് ഫഖറിനുള്ളത്. അഞ്ചാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മികച്ച താരം. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആറാം സ്ഥാനത്ത്. 88 ഏകദിനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ്…
Read Moreഫിഫ വിലക്ക്: ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ റദ്ദാക്കി
ദുബായ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പ്രീ സീസൺ മത്സരങ്ങൾ റദ്ദാക്കി. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ ഫിഫ വിലക്കിയതാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കും തിരിച്ചടിയായത്. മൂന്ന് സൗഹാർദ്ദ മത്സരങ്ങൾക്കും പരിശീലനത്തിനുമായി നിലവിൽ യു.എ.ഇയിലാണ് ടീം ഉള്ളത്. ഇന്ത്യൻ ഫുട്ബോളുമായി സഹകരിക്കരുതെന്ന് അംഗരാജ്യങ്ങൾക്ക് ഫിഫ മുന്നറിയിപ്പ് നൽകിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് മൽസരങ്ങൾ റദ്ദാക്കേണ്ടി വന്നത്. ശനിയാഴ്ച വൈകിട്ട് അൽനസ്ർ ക്ലബ്ബുമായി ആദ്യ മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ ഫിഫയുടെ വിലക്കിൽ രാജ്യാന്തര ക്ലബ്ബുമായി മത്സരിക്കാനാകില്ലെന്ന നിബന്ധന ടീമിന് തിരിച്ചടിയായി. ഐഎസ്എലിനു മുന്നോടിയായി യുഎഇയിലെ മൂന്നു ക്ലബ്ബുകളുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ…
Read Moreകൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ്
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചു. മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകനായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്‍റെ നിയമനം. ചന്ദ്രകാന്ത് പണ്ഡിറ്റിന്‍റെ നിയമനം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പരിശീലകരിൽ ഒരാളായ ചന്ദ്രകാന്ത് പണ്ഡിറ്റ് 2018 ലും 2019 ലും വിദർഭയെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചു. കഴിഞ്ഞ സീസണിൽ മധ്യപ്രദേശ് കിരീടം നേടിയപ്പോൾ ചന്ദ്രകാന്ത് പണ്ഡിറ്റായിരുന്നു പരിശീലകൻ. ആഭ്യന്തര ക്രിക്കറ്റിൽ പരിശീലകനെന്ന നിലയിൽ…
Read Moreഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തെ ആധിപത്യം നിലനിര്‍ത്തി ബാബര്‍ അസം
റോറ്റെര്‍ഡാം: നെതര്‍ലന്‍ഡ്‌സിന് എതിരായ ആദ്യ ഏകദിനത്തിന് പിന്നാലെ ബാബർ അസം ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.ഹാഷിം അംലയുടെ റെക്കോര്‍ഡും നെതര്‍ലന്‍ഡിന് എതിരായ അര്‍ധ ശതകത്തിലൂടെ ബാബര്‍ മറികടന്നു. ആദ്യ ഏകദിനത്തിൽ 85 പന്തിൽ 74 റൺസാണ് ബാബർ നേടിയത്. ഏകദിന റാങ്കിംഗിൽ 891 പോയിന്‍റുമായി ആണ് ബാബർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇമാം ഉൾ ഹഖ് 800 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ടി20യിലും ബാബർ ഒന്നാം സ്ഥാനത്താണെങ്കിലും സൂര്യകുമാർ യാദവ് ഇവിടെ ഭീഷണി ഉയർത്തുന്നുണ്ട്. ഹാഷിം അംലയെ മറികടന്ന് 88 ഏകദിന ഇന്നിങ്‌സില്‍…
Read Moreബെംഗളൂരുവിന്റെ സൂപ്പർ സ്‌ട്രൈക്കർ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ
ബെംഗളൂരു: ബെംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൻറെ പുതിയ സീസണിന് മുന്നോടിയായി ഒരു താരത്തെ കൂടി തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റ്‌ടേഴ്‌സ്. ബെംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെയാണ് മഞ്ഞപ്പടയുടെ കൂടാരത്തിലെത്തിച്ചത്. ഒരു വർഷ ലോണിലാണ് 24കാരനായ ബിദ്യാഷാഗർ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. താരത്തെ സ്വാഗതം ചെയ്‌ത് ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ടീമിലേക്ക് ക്ഷണിച്ചതിന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനും പരിശീലകനും ബിദ്യാഷാഗർ നന്ദി അറിയിച്ചു. ടിഡിം റോഡ് അത്‌ലറ്റിക് യൂണിയൻ എഫ്‌സിയിൽ പന്ത് തട്ടിത്തുടങ്ങിയ ബിദ്യാഷാഗർ സിങ് 2016ൽ…
Read Moreഇന്ത്യൻ താരങ്ങൾ ജലം ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ
ഹരാരെ: മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയ്ക്കായി സിംബാബ്‍വെയിലെ ഹരാരെയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ഉള്ളത്. ഓഗസ്റ്റ് 18നാണ് ആദ്യ ഏകദിനം. മത്സരത്തിനായുള്ള പരിശീലനത്തിലാണു ക്യാപ്റ്റൻ കെ.എല്‍. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ. അതേസമയം, ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ വെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ബിസിസിഐ ക്രിക്കറ്റ് താരങ്ങൾക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. കൂടുതൽ സമയം കുളിക്കാൻ സമയം ചെലവഴിക്കരുതെന്ന് ബിസിസിഐ താരങ്ങൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഹരാരെ നഗരത്തിലെ ജലദൗർലഭ്യം ഗുരുതരമായ പ്രശ്നമാണെന്നാണ് ബിസിസിഐയുടെ നിലപാട്. എങ്ങനെയും വെള്ളം പാഴാക്കുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം.…
Read Moreലോകകപ്പ് ബസുകളുടെ ട്രയൽ റൺ നാളെ
ദോഹ: ഓഗസ്റ്റ് 18ന് ലോകകപ്പ് ബസുകൾ ട്രയൽ റൺ നടത്തുമെന്ന് മൊവാസലാത്ത്. അൽ ജനൂബ്, അൽ ബൈത്ത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒൻപത് റൂട്ടുകളിലായി ദിവസം മുഴുവൻ 1,300 ബസുകൾ ഓടിക്കുമെന്ന് മൊവാസലാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. ലോകകപ്പിനോടനുബന്ധിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനികവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് മൊവാസലാത്ത് സിഇഒ ഫഹദ് സാദ് അൽ ഖഹ്താനി പറഞ്ഞു.
Read Moreഫിഫ വിലക്ക്; ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി ഗോകുലം കേരള വനിതാ ടീം
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഗോകുലം കേരള എഫ്സിയുടെ വനിതാ ടീം ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി. 23ന് ആരംഭിക്കുന്ന എഎഫ്സി കപ്പിൽ പങ്കെടുക്കാനാണ് ടീം ഉസ്ബെക്കിസ്ഥാനിലെത്തിയത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗോകുലം ടീം പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ വനിതാ കപ്പിന് ശ്രീ ഗോകുലം കേരള എഫ്.സിക്ക് യോഗ്യത ലഭിച്ചത് രാജ്യത്തെ ക്ലബ് ചാംപ്യന്മാർ എന്ന നിലയിലാണ്. ഉസ്ബെക്കിലെ ഖ്വാർഷിയിൽ 23ന് ആരംഭിക്കുന്ന മത്സരങ്ങൾക്കായി 16ന് പുലർച്ചെയാണ് ടീം…
Read More