പ്രഗ്നയ്ക്കു വീണ്ടും ജയം; കാൾസനൊപ്പം

മയാമി: എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്‍റിൽ ഇന്ത്യയുടെ ആർ പ്രഗ്നാനന്ദയുടെ വിജയ പരമ്പര തുടരുന്നു. മൂന്നാം റൗണ്ടിൽ അമേരിക്കയുടെ ഹാൻസ് നിമാനെ തോൽപ്പിച്ച പ്രഗ്ന (2.5–1.5) നോർവെയുടെ ലോകചാമ്പ്യൻ മാഗ്നസ് കാൾസനൊപ്പം ഒമ്പത് പോയിന്‍റുമായി ഒന്നാമതെത്തി. ആദ്യ ഗെയിം തോറ്റതിന് ശേഷമായിരുന്നു പ്രഗ്നയുടെ തിരിച്ചുവരവ്. അമേരിക്കൻ താരം ലെവൻ ആരോണിയനെയാണ് കാൾസൻ തോൽപ്പിച്ചത്.

Read More

എഐഎഫ്എഫിന്റെ ഫിഫ വിലക്കിൽ പ്രതികരിച്ച് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ

ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതിൽ പ്രതികരണവുമായി പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പിഎഫ്എഫ്). വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ തിരികെവന്ന് നമ്മളെ ആനന്ദിപ്പിക്കുമെന്ന് കരുതുന്നു. സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിമിഷങ്ങൾ പങ്കുവെക്കുന്നു എന്നും പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. എ.ഐ.എഫ്.എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എ.ഐ.എഫ്.എഫ് പ്രസിഡന്‍റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി ഇടപെട്ടാണ് നീക്കിയത്. പ്രഫുൽ പട്ടേലിനെ പുറത്താക്കി ഫെഡറേഷനെ നയിക്കാൻ സുപ്രീം കോടതി ഭരണസമിതിയെ നിയോഗിച്ചിരുന്നു. ഇത്…

Read More

കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്

കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വാർവിക്ക്‌ഷെയർ സീസൺ അവസാനം വരെ സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറാജ് ടീമിനായി മൂന്ന് മത്സരങ്ങൾ കളിക്കും. നിലവിൽ സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ് സിറാജ്. സിംബാബ്‍വേ പരമ്പര ഓഗസ്റ്റ് 22ന് അവസാനിക്കും. സെപ്റ്റംബർ 12നാണ് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം. സോമർസെറ്റ് ആണ് എതിരാളികൾ. കൃണാൽ പാണ്ഡ്യയും ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ അംഗമാണ്. ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), നവ്‌ദീപ് സെയ്നി (കെൻ്റ്) എന്നീ…

Read More

ചരിത്രത്തില്‍ ആദ്യമായി യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

യു.എ.ഇ: യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂർ തലശേരി സ്വദേശി റിസ്വാൻ റൗഫാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുക. റിസ്വാനെ കൂടാതെ മലയാളികളായ ബാസില്‍ ഹമീദ്, അലിഷാൻ ഷറഫു എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളിൽ റിസ്വാൻ യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം യുഎഇ ഏഷ്യാ കപ്പിൽ മത്സരിക്കും. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പുറത്ത്

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 165 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനായി കാഗിസോ റബാദ അഞ്ച് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അതിവേഗം വിക്കറ്റുകൾ നഷ്ടമായി. 102 പന്തിൽ നിന്ന് 73 റൺസെടുത്ത ഒലി പോപ്പാണ് ടോപ് സ്കോറർ. ഏഴ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം പോലും നേടാൻ കഴിഞ്ഞില്ല. 20 റണ്‍സെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മാത്രമാണ് രണ്ടക്കം കടന്നത്.

Read More

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്; ഫിഫ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകള്‍

ഖത്തര്‍: 2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോർഡിട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുന്നോടിയായി 2.4 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു. അവയിൽ ഭൂരിഭാഗവും ജൂലൈ 5 നും 16 നും ഇടയിൽ വിറ്റഴിച്ചതാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റിന് ഡിമാൻഡ് കൂടുതലാണ്. കാമറൂൺ-ബ്രസീൽ, സെർബിയ-ബ്രസീൽ, പോർച്ചുഗൽ-യുറുഗ്വായ്, ജർമ്മനി-കോസ്റ്റാറിക്ക, ഓസ്ട്രിയ-ഡെൻമാർക്ക് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റുപോയത്. ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, യുഎഇ, ഇംഗ്ലണ്ട്, അർജന്‍റീന, ബ്രസീൽ, വെയിൽസ്, ഓസ്ട്രേലിയ എന്നീ…

Read More

സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തുവിക്കറ്റ് വിജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 190 റൺ‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ സ്‌കോര്‍ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ശിഖർ ധവാൻ 81 റൺസും ശുഭ്മാൻ ഗിൽ 82 റൺസും നേടി. ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 40.3 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. ഒമ്പതാം വിക്കറ്റിൽ ബ്രാഡ് ഇവാൻസും റിച്ചാർഡ് എൻ ഗാർവയും ചേർന്ന് പൊരുതി. ആദ്യ നാല് ബാറ്റ്സ്മാൻമാർ ഇരട്ട അക്കം കടക്കാതെ മടങ്ങിയപ്പോൾ ക്യാപ്റ്റൻ…

Read More

ഹോക്കി ഇന്ത്യ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം

ന്യൂഡൽഹി: ഹോക്കി ഇന്ത്യയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം നടത്താൻ ഡൽഹി ഹൈക്കോടതി നിയോഗിച്ച ഭരണസമിതിയും ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷനും തമ്മിൽ ധാരണയായി. പുതുക്കിയ ഭരണഘടനയുടെ ആദ്യ രൂപം ഫെഡറേഷന് നൽകിയ ശേഷമാണ് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഉറപ്പ് നൽകിയത്. ഇടപെടലിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഹോക്കി ഇന്ത്യയും സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫിഫയിൽ നിന്ന് വ്യത്യസ്തമായി, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ, കോടതിയുടെ ഇടപെടൽ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കിയില്ല. ഇതോടെ ഈ വർഷം…

Read More

ലോകകപ്പ്; അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി ഖത്തർ

ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാനസൗകര്യ നിർമ്മാണങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി ഹൈവേ പ്രൊജക്ടർ ഡിപ്പാർട്ട്മെന്‍റ് മാനേജർ എഞ്ചിനീയർ ബദർ ദർവിഷ് പറഞ്ഞു. രാജ്യത്തിന്‍റെ എല്ല മേഖലകളെയും ബന്ധിപ്പിക്കുന്ന ഒരു ഹൈവേ ശൃംഖലയണ് പൊതുമരാമത്ത് അതോറിറ്റി നിർമ്മിച്ചിരിക്കുന്നത്. ഹൈവേ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ 98 ശതമാനവും പൂർത്തിയായി. ബാക്കിയെല്ലാം വേഗത്തിൽ പൂർത്തിയായി വരികയാണ്. ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന 863 കിലോമീറ്ററിലധികം റോഡുകൾ ഇതിനകം പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. അൽ മജ്ദ് റോഡ്, അൽഖോർ, ലുസൈൽ റോഡുകൾ, ജി-റിങ് റോഡ്, അൽ റയാൻ റോഡ് എന്നിവ…

Read More

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണം താത്കാലിക ഭരണസമിതി ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണം ഉടന്‍ ഏറ്റെടുക്കരുതെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദാവെ അധ്യക്ഷനായ താത്കാലിക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്. ഒളിമ്പിക് അസോസിയേഷന്‍റെ ഭരണത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇടക്കാല ഭരണസമിതി രൂപീകരിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര…

Read More