ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 24ന് ലോർഡ്സിൽ അവസാന മത്സരം കളിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനമാണിത്. വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ജുലനെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഏകദിന ലോകകപ്പിന് ശേഷം ജുലന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലും അവർ കളിച്ചിരുന്നില്ല. വനിതാ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമെന്ന വിശേഷണത്തോടെയാണ് ജുലൻ കരിയർ അവസാനിപ്പിക്കുന്നത്. ഇതുവരെ…
Read MoreCategory: SPORTS
രണ്ടാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്; സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യും
ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യ ഏകദിനത്തിലെന്നപോലെ ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനം കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ദീപക് ചഹറിന് പകരം ശാര്‍ദുല്‍ താക്കൂര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തേക്കും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള ബാറ്റേഴ്‌സിന് കൂടുതല്‍ സമയം ലഭിക്കേണ്ടത് കാരണമായിരുന്നു ഇത്. എന്നാല്‍ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്
Read Moreകോഹ്‌ലിക്ക് കീഴിലെ ഇന്ത്യയാണ് ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിച്ചത്; ഗ്രെയിം സ്മിത്ത്
ലണ്ടന്‍: വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ പുരോഗതിയിലേക്ക് നയിച്ചതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവമായെടുത്തത് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ വമ്പന്‍ ടെസ്റ്റ് രാജ്യങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിന് സംഭാവന നല്‍കുന്നത്. ടെസ്റ്റില്‍ കരുത്തരായ ടീമുകള്‍ അധികം ഉണ്ടാവാന്‍ പോകുന്നില്ല. ഈ ലെവലില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന അഞ്ചോ ആറോ രാജ്യങ്ങള്‍ മാത്രമാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം അവസാനിക്കുന്നു എന്ന ചര്‍ച്ചകള്‍ ശക്തമായ സമയം ടെസ്റ്റിനായി…
Read Moreഡ്യൂറാൻഡ് കപ്പ്: ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില
ഗുവാഹത്തി: സമനിലയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് ആരംഭിച്ചത്. ഇന്ന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഐ ലീഗ് ക്ലബ് സുദേവ ഡൽഹി കേരള ബ്ലാസ്റ്റേഴ്സിനോട് സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി റിസർവ് ടീമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ലീഡ് നേടി. 42-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു.മുഹമ്മദ് അജ്സലാണ് സുദേവയുടെ വലകുലുക്കിയത്. എന്നാൽ മൂന്ന് മിനിറ്റിനകം സുദേവ ഒപ്പമെത്തി. സുദേവയ്ക്ക് വേണ്ടി വലകുലുക്കിയത് മംഗു കുക്കിയാണ്. രണ്ടാം പകുതിയിൽ ഇരുടീമുകളും പരമാവധി…
Read Moreഫിഫ ലോകകപ്പ്; ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വിൽപന അടുത്ത മാസം
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഇതുവരെ ലഭിക്കാത്തവർക്ക് സന്തോഷവാർത്ത. അവസാന മിനിറ്റ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ച് ഫിഫ. ലോകകപ്പ് ഫൈനൽ വരെ വിൽപ്പന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ ദോഹയിലെ ഫിഫ കൗണ്ടർ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാകും. തീയതി പിന്നീട് അറിയിക്കും. അവസാന മിനിറ്റ് വിൽപ്പന ഫസ്റ്റ് കം ഫസ്റ്റ് രൂപത്തിലായിരിക്കും. സെപ്റ്റംബർ അവസാനം ആരംഭിക്കുന്ന അവസാന മിനിറ്റ് വിൽപ്പന ലോകകപ്പ് ഫൈനൽ വരെ നീണ്ടുനിൽക്കും, ഇത് കൂടുതൽ ആളുകൾക്ക് ടിക്കറ്റ് വാങ്ങാൻ വഴിയൊരുക്കും. നവംബർ 20ന് ആരംഭിക്കുന്ന…
Read Moreറോളര്‍ സ്‌കേറ്റിങ് നെറ്റ് ബോള്‍ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം
തിരുവനന്തപുരം: മലേഷ്യയിൽ നടന്ന രാജ്യാന്തര റോളർ സ്കേറ്റിംഗ് നെറ്റ്ബോൾ മത്സരത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികൾ വെള്ളി മെഡൽ നേടി. വിവിധ പ്രായവിഭാഗങ്ങളിലായി 55 അത്ലറ്റുകളാണ് മത്സരിച്ചത്. ഇതിൽ 38 പേർ മലയാളികളായിരുന്നു.
Read More‘എൽദോസ് പോൾ നാട്ടിലെത്തിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല’
കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ എൽദോസ് പോളിന്‍റെ വീട്ടിലേക്ക് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. എൽദോസ് എത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ കളക്ടറോ ആരും താരത്തിൻ്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. എൽദോസ് ഉൾപ്പെടെയുള്ള കളിക്കാർക്ക് സർക്കാർ ഇതുവരെ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. അറിഞ്ഞിടത്തോളം കേരളത്തിന്റെ കായിക മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ലെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ജീവിതസാഹചര്യങ്ങളോട് പൊരുതുന്ന എൽദോസിനെപ്പോലുള്ള ചെറുപ്പക്കാരെ അഭിനന്ദിക്കാനോ നേരിൽ കാണാനോ അവർക്ക് കഴിയുന്നില്ലെങ്കിൽ, അവർ…
Read Moreകാനഡ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി കനേഡിയന്‍ മലയാളി നിതിന്‍ ശരത്
കാനഡ: നാച്ചുറൽ കാനഡ പ്രൊ.ക്വാളിഫയര്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി കനേഡിയൻ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സസ്‌കച്ചവന്‍ പ്രവിശ്യയിലെ റെജൈനയില്‍ സ്ഥിരതാമസമാക്കിയ നിതിൻ ശരത്. ടൊറന്‍റോയിലെ ഡെൽറ്റ ഹോട്ടലിൽ ഓഗസ്റ്റ് 6ന് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 400 ഓളം പേർ പങ്കെടുത്തു. നിതിന്‍ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിംഗ് മത്സരത്തിൽ ബാന്‍റം വിഭാഗത്തിലെ എട്ട് മത്സരാർത്ഥികളിൽ ഒന്നാമനായി നിതിൻ ഉയർന്നുവന്നു. 2012 മുതൽ ദേശീയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിൻ കഴിഞ്ഞ വർഷം…
Read Moreഓൾ ഇന്ത്യ പൊലീസ് നീന്തല്‍ മത്സരത്തില്‍ കേരള പൊലീസിന് വീണ്ടും സ്വർണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ പൊലീസ് നീന്തൽ മത്സരത്തില്‍ കേരള പൊലീസിന് വീണ്ടും സ്വർണം. വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ ജോമി ജോർജ് സ്വർണം നേടി. 10 മിനിറ്റും 7.09 സെക്കൻഡുമാണ് സമയം. പുരുഷൻമാരുടെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ബിഎസ്എഫിന്‍റെ മന്ദർ എ ദിവാസ് സ്വർണം നേടി. 17 മിനിറ്റും 34.68 സെക്കൻഡുമാണ് സമയം. ചാമ്പ്യൻഷിപ്പിൽ ജോമി ജോർജിന്‍റെ നാലാമത്തെ സ്വർണമാണിത്. നേരത്തെ വനിതകളുടെ 1500 മീറ്റര്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗങ്ങളിലും നേരത്തെ സ്വർണം നേടിയിരുന്നു. കൂടാതെ 4×50 മീറ്റര്‍ മിക്സഡ് മെഡ്ലെ…
Read Moreചരിത്രമെഴുതി സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റ്; റെക്കോർഡ് പെരുമഴ
തേഞ്ഞിപ്പലം: ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം റെക്കോർഡ് മഴയ്ക്ക് സാക്ഷ്യം വഹിച്ച് സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റ്. 3 ദിവസം കൊണ്ട് 23 മീറ്റ് റെക്കോർഡുകളാണ് പിറന്നത്. ഇന്ന് 43 ഇനങ്ങളിൽ ഫൈനൽ നടക്കുന്നതിനാൽ ഇനിയും റെക്കോർഡുകൾ പ്രതീക്ഷിക്കുന്നു. 2019ന് ശേഷം ഇതാദ്യമായാണ് മീറ്റ് നടക്കുന്നത്. ഇത്തവണ 9 റെക്കോർഡുകളാണ് ആദ്യ രണ്ട് ദിവസം കൊണ്ട് പിറന്നത്. ഇന്നലെ 5 റെക്കോർഡുകൾ. ഇന്നലത്തെ റെക്കോർഡ് ലിസ്റ്റ്: കെ.സി.സിദ്ധാർഥ്– ഡിസ്കസ് ത്രോ (കെ.സി.ത്രോസ് ചെറുവത്തൂർ), എ.ബി.അരുൺ– ട്രിപ്പിൾ ജംപ് (കടകശ്ശേരി ഐഡിയൽ), ഷെറിൻ ജോസ്– 5,000 മീറ്റർ…
Read More