തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ല, ആദ്യം അറസ്റ്റ് ചെയ്യേണ്ടയാള്‍: ഡോ. കെ എസ് രാധാകൃഷ്ണന്‍

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍. വ്യാജരേഖ ചമച്ചവനാണ്. സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാള്‍ തന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. തന്ത്രിയെ സംരക്ഷിക്കാന്‍ ഭക്തജന സംഘം ഇറങ്ങിക്കഴിഞ്ഞുവെന്നും ഡോ. കെ എസ് രാധാകൃഷ്ണന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

Read More

കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സത്യാഗ്രഹം ഇന്ന്; എൽ ഡി എഫ് സമരത്തിനെത്താതെ ജോസ് കെ മാണിയും, ശ്രേയാംസ്‌കുമാറും

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സത്യാഗ്രഹസമരം ഇന്ന്. തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10ന് സത്യാഗ്രഹ സമരം ആരംഭിക്കും. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് അഞ്ച് വരെയാണ് സത്യാഗ്രഹം. സത്യാഗ്രഹത്തിലൂടെ സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ജനപ്രതിനിധികൾക്കൊപ്പം നാടൊന്നാകെ അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും…

Read More

എ കെ ബാലനെതിരെ കെ എം ഷാജി

മലപ്പുറം: സിപിഐഎം നേതാവ് എ കെ ബാലനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. കാറ്റത്ത് മുണ്ടുപൊങ്ങിപ്പോകുമ്പോൾ അടിയിലെ കാവി കളസം ഞങ്ങൾ ഒരുപാട് കണ്ടിട്ടുള്ളതാണ് എന്നും ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ ആ മുണ്ട് തലയിൽ ചുറ്റിയെന്നും കെ എം ഷാജി വിമർശിച്ചു. ബാലൻ കേരളത്തിലെ മതേതര സമൂഹത്തിന് മുന്നിൽ ആഭാസ നൃത്തം ചവിട്ടുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു. എ കെ ബാലന്റെ ജമാഅത്തെ ഇസ്‌ലാമി പരാമർശത്തിനെതിരെയായിരുന്നു ഷാജിയുടെ വിമർശനം. ബാലൻ വിധേയൻ സിനിമയിലെ ‘തൊമ്മി’യാണെന്നും ഷാജി പറഞ്ഞു. പിണറായി…

Read More

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ഡ്രൈവറും ആണ് മരിച്ചത്. ഈങ്ങാപുഴ സ്വദേശി സുബിക്കി, കൊടുവള്ളി സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ പരുക്കേറ്റ രണ്ട് പേർ ചികിത്സയിൽ കഴിയുകയാണ് പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായി തകർന്നു. താമരശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന…

Read More

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇന്ന് റജിസ്റ്റര്‍ വിവാഹം നടത്താനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു; സംഭവം വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ

തിരുവനന്തപുരം: ശ്രീകാര്യത്ത് വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ യുവാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റുവെന്നു നാട്ടുകാര്‍ പറഞ്ഞു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് ശ്രീകാര്യത്തു വച്ച് രാകേഷ് ഓടിച്ചിരുന്ന ബൈക്ക് സ്വിഫ്റ്റ് ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. കാട്ടായിക്കോണം സ്വദേശിനിയുമായി രാകേഷിന്റെ വിവാഹം ഇന്നു രാവിലെ നടക്കാനിരിക്കെയാണ് പുലര്‍ച്ചെ വാഹനാപകടത്തില്‍ ദാരുണാന്ത്യം ഉണ്ടായത്. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനാൽ റജിസ്റ്റര്‍ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു രാകേഷ്. ഇതിനായി രാത്രി ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് ബൈക്ക്…

Read More

ഉടന്‍ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും വിജയിക്കും’; വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് രാഹുല്‍ വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും താന്‍ വിജയിക്കുമെന്നും രാഹുല്‍ വെല്ലുവിളിച്ചു. പരാതിക്കാരിയുമായുള്ള ബന്ധങ്ങള്‍ എങ്ങനെ തനിക്ക് അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും തന്റെ പക്കല്‍ എല്ലാ തെളിവുകളും ഭദ്രമാണെന്നും രാഹുല്‍ പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. മൂന്നാത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read More

താമസത്തിന് 6 മാസം മുൻപെത്തിയ വിധവയായ വീട്ടമ്മയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ

കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്ന് കുളപ്പുറത്ത് താമസിക്കാന്‍ എത്തിയ മോര്‍ക്കോലില്‍ ഷേര്‍ളി മാത്യുവും കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഷേര്‍ളിയെ വീടിനുള്ളില്‍ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം. ഷേര്‍ളിയുമായി പരിചയമുള്ളയാള്‍ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് 6 മാസം മുന്‍പ് ഇവര്‍ ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Read More

തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. രാജീവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ശബരിമല താന്ത്രികാവകാശമുള്ള താഴമൺ കുടുംബാംഗമായ കണ്ഠര് രാജീവരെ വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണപ്പാളികൾ ഇളക്കിയെടുക്കുന്നത് ആചാരലംഘനമാണെന്ന് അറിയാമായിട്ടും തന്ത്രി അതിന് ഒത്താശചെയ്‌തെന്ന് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Read More

‘എന്നെ കുടുക്കിയത്; ഒരു തെറ്റും ചെയ്തിട്ടില്ല’; തന്ത്രി കണ്ഠര് രാജീവരര്

ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവരര്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു. കേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം. വൈദ്യപരിശോധന പൂർത്തിയാക്കിയ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിന്റെയും പോറ്റിയുടെയും മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നീണ്ടതെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ…

Read More