പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രറ്റ് കോടതി. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ തുടരും. 16ന് രാഹുലിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കും. രാഹുലിനെതിരെ കേസെടുത്തത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്നും മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന കാര്യം പാലിച്ചില്ലെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം പ്രതിയോട് പറഞ്ഞില്ല. അറസ്റ്റിന്റെ കാരണങ്ങള്‍ പര്യാപ്തമല്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും പ്രതിഭാഗം…
Read MoreCategory: KERALA
അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം. പലതവണ ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ വിളിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം ബന്ധുക്കളില്‍ നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്.,
Read Moreഒറ്റയടിക്ക് 1.80 ലക്ഷം വിളിച്ചു; എതിരാളികള്‍ പിന്മാറി; ഇനി ലാലേട്ടന്റെ പുത്തൻ കാറിന്റെ നമ്പറും 2255
കൊച്ചി: തിങ്കളാഴ്ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ07 ഡിജെ 2255 എന്ന നമ്പറിനായി 1.80 ലക്ഷം രൂപ മുടക്കി മോഹൻലാൽ. എറണാകുളം ജോയിന്റ് ആർടിഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം. പതിനായിരം രൂപ അടിസ്ഥാന നിരക്കിട്ടാണ് ലേലം തുടങ്ങിയത്. 1.45 ലക്ഷത്തിലേക്ക് എത്തിയതോടെ മോഹന്‍ലാലിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത പ്രതിനിധി ഒറ്റയടിക്ക് 1.80 ലക്ഷം വിളിച്ചു. ഇതോടെ എതിരാളികള്‍ പിന്മാറി. 5000 രൂപ അടച്ച് മോഹന്‍ലാല്‍ നേരത്തെ തന്നെ നമ്പർ ബുക്ക് ചെയ്തിരുന്നു. രാജാവിന്റെ മകനി’ലെ വിൻസെന്റ് ഗോമസിനെയും…
Read Moreകളങ്കാവൽ ഒടിടിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ക്രൈം ത്രില്ലർ എവിടെ കാണാം എന്നറിയാൻ വായിക്കാം
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കളങ്കാവൽ’. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. സോണി ലിവിലൂടെയാണ് കളങ്കാവൽ ഒടിടിയിലെത്തുന്നത്. ജനുവരിയിൽ 16 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സോണി ലിവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കളങ്കാവൽ’. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ…
Read Moreജനല്‍ കട്ടള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു; കട്ടള വീടുപണിക്ക് സൂക്ഷിച്ചത്
അടൂര്‍: വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ പാളി തലയിലേക്ക് വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റേയും ആര്യയുടേയും മകന്‍ ദ്രുപത് തനൂജ് (ഏഴ്) ആണ് മരിച്ചത്.’ ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ കട്ടള അബദ്ധത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ നിലയില്‍ അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു.
Read Moreകേരളത്തിലെ തടവുകാര്‍ക്ക് ഇനി ലോട്ടറി! 63 രൂപയിൽ നിന്ന് ദിവസവേത കൂലി വർധന പത്തിരട്ടി; എത്രയെന്നറിയാൻ വായിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍. ദിവസ വേതനം പത്ത് മടങ്ങ് വരെയാണ് വര്‍ധിപ്പിച്ചത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. നേരത്തെ അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620…
Read Moreയുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത; ഷേർളി പറഞ്ഞിരുന്നത് ഭർത്താവ് വിദേശത്താണെന്നും ജോബ് സഹോദരൻ എന്നും;
കാഞ്ഞിരപ്പള്ളി: ബൊഗയ്ൻവില്ല പൂക്കളാൽ നിറഞ്ഞ വീടും മുറ്റവും, പുറമേ മനോഹരിതമായിരുന്നെങ്കിലും കുളപ്പുറം ഹൗസിങ് കോളനിയിലെ ഈ വീടിനുള്ളിൽ അത്ര ശാന്തമല്ലായിരുന്നു കാര്യങ്ങൾ. കൊല്ലപ്പെട്ട ഷേർളി മാത്യു കഴിഞ്ഞ മേയിലാണ് ഇവിടെ താമസത്തിനായി എത്തിയത്. വീട് നിർമാണസമയംമുതൽ എന്നും എത്താറുള്ള ഷേർളി പ്രദേശവാസികളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. എന്നാൽ, പലരോടും പറഞ്ഞിരുന്നത് പല കഥകൾ. കൊലപാതകത്തിന് ശേഷം ഷേർളിയുടെ യഥാർഥ കഥകൾ പോലീസ് പറഞ്ഞ് അറിയുമ്പോഴാണ് നാട്ടുകാർപോലും സത്യം അറിയുന്നത്. ഭർത്താവ് വിദേശത്താണെന്നും മരിച്ചുപോയെന്നുമുള്ള കഥകൾ പറഞ്ഞ് അയൽവാസികളെ വിശ്വസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ജോബ് സഹോദരനാണെന്നാണ് പറഞ്ഞിരുന്നത്.…
Read Moreനിയമസഭ പോരാട്ടം; കേരള ബിജെപിയെ അമിത് ഷാ നയിക്കും
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു. ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഭാരിമാരെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പ്രഭാരിയെ പ്രഖ്യാപിച്ചിരുന്നില്ല.
Read Moreഅതിജീവിതയ്ക്ക് ഐക്യദാർഢ്യം ? ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’; സത്യഗ്രഹവേദിയിൽ അതിജീവിതയുടെ വരികളുള്ള കപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര സർക്കാരിനെതിരെ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ യുവതി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ച വരികളിലേതാണ് ഈ വാചകം. മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന്…
Read Moreഇക്കിളിപോസ്റ്റുകൾ പടച്ചുണ്ടാക്കിയാൽ പിന്തിരിഞ്ഞോടില്ല;’രാഹുൽ ആർമി’യുടെ അധിക്ഷേപ പോസ്റ്റുകളിൽ സൗമ്യ
കൊച്ചി: സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ പ്രവാസിയായ അതിജീവിത സൗമ്യയാണെന്ന പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനുമെതിരെയാണ് മുന്നറിയിപ്പ്. ‘രാഹുല്‍ ആര്‍മി’, ‘രാഹുല്‍ ശിവദാസ്’ എന്നീ ഫേസ്ബുക്ക് പേജുകളില്‍ വന്ന അധിക്ഷേപ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സൗമ്യ സരിന്‍ പങ്കുവെച്ചു. അതിജീവിതയെന്ന വാക്കിനോട് ഈ അധമര്‍ക്ക് പുച്ഛം ആയിരിക്കും. പക്ഷെ എനിക്കില്ല. അവര്‍ അതിജീവിതകള്‍ എന്നതില്‍ ഉപരി ‘ അപരാജിതകള്‍ ‘ ആണ്. നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവര്‍! അതുകൊണ്ട് തന്നെ…
Read More