വിജയപുര: കോടികൾ ചെലവഴിച്ച് നിർമ്മിച്ച പുതിയ ആശുപത്രി കെട്ടിടത്തിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ടവർക്ക് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ ചികിത്സ നൽകേണ്ടി വന്നതായി പരാതി. കർണാടകയിലെ വിജയപുര ജില്ലയിലെ ദേവരഹിപ്പരഗിയിലുള്ള പുതിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ചൊവ്വാഴ്ച ഈ ദാരുണ സംഭവം നടന്നത്. ദേവരഹിപ്പരഗി പട്ടണത്തിലെ ഇൻഡി റോഡിൽ ബൊലേറോയും ടാന്റവും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായിരുന്നു. അടിയന്തര ചികിത്സയ്ക്കായി ഇവരെ പുതിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിച്ച സമയത്ത് ആശുപത്രി പൂർണ്ണമായും…
Read MoreCategory: BENGALURU LOCAL
കാലാവധി പൂർത്തിയാകും മുൻപ് കൂട്ടരാജി? കർണാടകയിൽ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് വലിയ അഴിച്ചുപണി വരുന്നു
ബെംഗളൂരു: വിവിധ കോർപ്പറേഷൻ ബോർഡുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താൻ ഹൈക്കമാൻഡിന്റെ അനുമതിക്കായി കാത്തിരിക്കുന്നതിനിടെ, കന്നഡ-സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള 14 അക്കാദമികളിലേക്കും മൂന്ന് അതോറിറ്റികളിലേക്കും പുതിയ ഭാരവാഹികളെ നിയമിക്കാൻ കർണാടക സർക്കാർ നടപടികൾ ആരംഭിച്ചു. പുതിയ ആളുകൾക്ക് അവസരം നൽകുന്നതിനായി, മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് മുൻപായി തന്നെ നിലവിലെ പ്രസിഡന്റുമാരോടും ഭാരവാഹികളോടും രാജിവെക്കാൻ സർക്കാരിൽ നിന്നും വാക്കാലുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കന്നഡ വികസന അതോറിറ്റി, കന്നഡ ബുക്ക് അതോറിറ്റി, കുവെമ്പു ഭാഷാ ഭാരതി അതോറിറ്റി എന്നിവയ്ക്ക് പുറമേ സാഹിത്യ അക്കാദമി, നാടക അക്കാദമി, സംഗീത…
Read Moreനഗരത്തെ നടുക്കി രണ്ട് ഇടത്ത് ബെംഗളൂരു സ്ഫോടനം; കേസ് അന്വേഷിച്ച് ഒടുവിൽ കണ്ടെത്തിയത് കരിഞ്ഞ നിലയിൽ
ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ ട്രാൻസ്ഫോർമറുകൾ പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവം നഗരത്തിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ, രണ്ടാമത്തെ അപകടത്തിന് കാരണം ഒരു എലിയാണെന്ന വിചിത്രമായ വിശദീകരണവുമായി ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) രംഗത്തെത്തി. യലഹങ്ക ഒൾഡ് ടൗണിന് സമീപമുള്ള ബാഗലൂർ ക്രോസിലെ ആമസോൺ ഇന്ത്യ ഓഫീസിന് തൊട്ടടുത്താണ് രണ്ടാമത്തെ പൊട്ടിത്തെറിയുണ്ടായത്. ട്രാൻസ്ഫോർമറിന്റെ റിംഗ് മെയിൻ യൂണിറ്റിനുള്ളിൽ (RMU) കയറിയ എലി ലൈവ് വയറുമായി സമ്പർക്കത്തിൽ വരികയും ഇതേത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിൽ കലാശിച്ചതെന്നുമാണ് ബെസ്കോം വ്യക്തമാക്കുന്നത്. അപകടസ്ഥലത്ത് നിന്ന്…
Read More‘ചെരുപ്പ് പ്രതിഷേധം‘ ഒക്ടോബർ 8-ന് ബെംഗളൂരുവിൽ വൻ പ്രതിഷേധം!
ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ വരുന്ന വ്യാഴാഴ്ച (ഒക്ടോബർ 8) ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. സി.ജെ.പി കോ-കൺവീനർ അശുതോഷ് റാങ്കയാണ് വ്യാഴാഴ്ച രാവിലെ 10.30 മുതൽ ജനകീയ ട്രൈബ്യൂണലും തുടർന്ന് ‘ചെരുപ്പ് പ്രതിഷേധവും’ നടക്കുമെന്ന് അറിയിച്ചത്. വോട്ടർപട്ടികയിൽ നിന്ന് അനധികൃതമായി പേര് നീക്കം ചെയ്യപ്പെട്ട കർണാടകയിലെ സാധാരണക്കാരായ വോട്ടർമാർ ജനകീയ ട്രൈബ്യൂണലിൽ പങ്കെടുത്ത് തങ്ങളുടെ പരാതികൾ ഉന്നയിക്കും. തുടർന്ന് അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ…
Read Moreനന്ദിനി’ പാൽ ലിറ്ററിന് 8 രൂപ കൂട്ടാൻ തീരുമാനം; പക്ഷേ പ്രഖ്യാപനം നടത്താനാകാതെ സർക്കാർ! കാരണം ഇത്…”
ബെംഗളൂരു: കർണാടകയിൽ പ്രമുഖ പാൽ ബ്രാൻഡായ നന്ദിനിയുടെ പാൽ വില ലിറ്ററിന് എട്ടു രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഒക്ടോബർ ആറിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാൽ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലവർധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വില വർധന നടപ്പിലാക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം വീണ്ടും പരിഗണിച്ചേക്കും. വർധിപ്പിച്ച വില നവംബർ ഒന്നു മുതൽ…
Read Moreതർക്കം തീർക്കാൻ ചെന്ന ബെംഗളൂരുവിലെ പോലീസുകാർക്ക് കിട്ടിയത് പൊരിഞ്ഞ ഇടി! ദൃശ്യങ്ങൾ കാണാം
ബെംഗളൂരു: ബെംഗളൂരു പ്രാന്തപ്രദേശത്ത് രണ്ടുപേർ തമ്മിലുള്ള തർക്കം പരിഹരിക്കാനും തടയാനും ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അതിക്രമത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാത്രി ദൊഡ്ഡബല്ലാപ്പൂർ പാലനജോഗിഹള്ളിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പാലനജോഗിഹള്ളിയിൽ ഹരഹൻ സരിഹൻ, ബഷീർ എന്ന ഗിഡ്ഡ എന്നിവർ തമ്മിൽ വലിയ രീതിയിൽ വഴക്കും കൈയങ്കളിയും നടക്കുന്നതായി 112 എമർജൻസി നമ്പറിൽ സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്രോളിംഗ് ഉദ്യോഗസ്ഥരായ രായപ്പ, മണികണ്ഠ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. തർക്കം പരിഹരിക്കാനും…
Read Moreബെംഗളൂരു മലയാളികൾ അടക്കം അനുഭവിക്കുന്ന ദുരിതം; മാറിമറിഞ്ഞത് 6 സർക്കാരുകൾ, ആമയേക്കാൾ മെല്ലെപ്പോക്ക്! 9 വർഷം, എന്നിട്ടും തീരാത്തത് ഈ ഒരു പാലം! വിശദാംശങ്ങൾ
ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഇജിപ്പുര ഫ്ലൈഓവർ നിർമ്മാണം അറ്റമില്ലാതെ നീളുന്നത് വൻ ജനരോഷത്തിന് കാരണമാകുന്നു. 2.38 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട് 9 വർഷവും 149 ദിവസവും (3,436 ദിവസങ്ങൾ) പിന്നിട്ടിരിക്കുകയാണ്. പ്രതിദിനം ശരാശരി 0.69 മീറ്റർ എന്ന വേഗതയിൽ മാത്രമാണ് ഫ്ലൈഓവറിന്റെ നിർമ്മാണം മുന്നോട്ട് പോയിട്ടുള്ളത്. മണിക്കൂറിൽ ഒരു മീറ്റർ വരെ സഞ്ചരിക്കുന്ന നത്തയ്‌ക്കാളിന്റെ വേഗതയേക്കാൾ കുറവാണിതെന്നത് നഗരത്തിലെ മെല്ലെപ്പോക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ യഥാർത്ഥ അവസ്ഥ വെളിവാക്കുന്നു. കരാറുകൾ മാറി, കോടികൾ പൊടിഞ്ഞു 2014-ൽ ബൃഹത് ബംഗളൂരു മഹാനഗര…
Read Moreകണ്ണൂർ സ്വദേശി ബെംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു: കണ്ണൂർ മട്ടന്നൂർ മണ്ഡലത്തിലെ ഉളിയിൽ സ്വദേശി കെ.കെ. സാജിർ (40) ബെംഗളൂരുവിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. സുഹൃത്തുക്കളെ കാണാന് ബെംഗളൂരുവിൽ എത്തിയതായിരുന്നു സാജിർ. അർദ്ധരാത്രിയോടെ മരണം സംഭവിച്ചത്. നടപടിക്രമങ്ങൾ വേഗത്തിലാക്കി പുലർച്ചെ 4.46-ഓടെ മൃതദേഹം ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചു. രാവിലെ 9.30-ഓടെ മൃതദേഹം ഉളിയിലെ വസതിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Moreബെംഗളൂരുവിൽ ഭൂമി വാങ്ങാൻ പ്ലാനുണ്ടോ? നമ്മൾ കാണുന്ന ബെംഗളൂരു ഇനിയില്ല! നഗരം വളരുന്ന വഴികൾ ഇതാ!
ബെംഗളൂരു : നഗരത്തിന്റെ പ്രധാന വികസന കേന്ദ്രങ്ങൾ വരുംവർഷങ്ങളിൽ നിലവിലെ പ്രധാന നഗരമേഖലകളിൽ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റാൻ ഒരുങ്ങി കർണാടക സർക്കാർ. അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ ബംഗളൂരു മെട്രോപൊളിറ്റൻ റീജിയണിൽ (BMR) ഒൻപത് സംയോജിത വ്യവസായ ടൗൺഷിപ്പുകൾ സ്ഥാപിക്കാനും പൊതുഗതാഗതം, പാർപ്പിടം, ശുദ്ധജല വിതരണ-മലിനജല സംസ്‌കരണ ശൃംഖലകൾ എന്നിവ വൻതോതിൽ വികസിപ്പിക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്. ലക്ഷ്യം 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; 13,500 ഏക്കർ ഭൂമി ഏറ്റെടുക്കൽ 2047-ഓടെ കർണാടകയുടെ സമ്പദ്‌വ്യവസ്ഥയെ ഒരു ട്രില്യൺ ഡോളറിലെത്തിക്കുക എന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് അടിസ്ഥാനസൗകര്യ മേഖലയിൽ…
Read Moreജിം വാർഷികാഘോഷത്തിനിടെ സംഘർഷം: ബെംഗളൂരുവിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു, നാല് പേർ കസ്റ്റഡിയിൽ
ബെംഗളൂരു: ജിമ്മിന്റെ വാർഷികാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ബംഗളൂരുവിൽ 25 വയസ്സുകാരനായ ജിം ട്രെയിനർ ദാരുണമായി കൊല്ലപ്പെട്ടു. വടക്കൻ ബംഗളൂരുവിലെ സഹാകർ നഗറിലുള്ള അപ്പാർട്ട്‌മെന്റിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് ജിം ട്രെയിനറായ നന്ദൻ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നന്ദന്റെ സുഹൃത്തുക്കളായ നാലുപേരെ അമൃതഹള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിലെ ഫ്ലാറ്റിൽ നടന്ന ജിം വാർഷികാഘോഷ പരിപാടിക്കിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആഘോഷങ്ങൾക്കിടെ നന്ദനും വിശ്വനാഥ് എന്നയാളും തമ്മിൽ നിസ്സാര കാര്യത്തെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയായിരുന്നു. താൻ വിശ്വനാഥന്റെ ശിഷ്യനാണെന്ന് മറ്റുള്ളവരുടെ…
Read More