2 വലിയ മാറ്റങ്ങൾ ! ബി.എം.ടി.സി പ്രതിമാസ പാസിന് ഇനി ഈ നിബന്ധനകൾ ഇല്ല..

ബെംഗളൂരു : ബി.എം.ടി .സി .യുടെ പ്രതിമാസ പാസ് എടുക്കാൻ ഇനി ബി.എം.ടി.സിയുടെ തിരിച്ചറിയൽ കാർഡ് അത്യാവശ്യമില്ല.

ഡ്രൈവിംഗ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നുപയോഗിച്ച് കൊണ്ട് നാളെ മുതൽ പ്രതിമാസ പാസ് എടുക്കാം.

നിലവിൽ പാസ് ലഭിക്കണമെങ്കിൽ 100 രൂപ നൽകി മൂന്നു മാസം വാലിഡിറ്റിയുള്ള ബി.എം.ടി.സി യുടെ പ്രത്യേക തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണമായിരുന്നു.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

നാളെ മുതൽ ഈ നിർബന്ധമില്ല മാത്രമല്ല.

മാസ അവസാനങ്ങളിൽ മാത്രം അടുത്ത മാസത്തേക്കുള്ള പാസ് നൽകിയിരുന്ന സംവിധാനവും ബി.എം.ടി.സി നിർത്തലാക്കുകയാണ്.

ഇനി ഏത് ദിവസവും പ്രതിമാസ പാസ് എടുക്കാം അടുത്ത 30 ദിവസമായിരിക്കും അതിൻ്റെ കാലാവധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts