കുന്ദലഹള്ളിയിലെ കുരുക്കഴിക്കാൻ പരിഷ്കാരവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ പുതുതായി തുറന്ന കുന്ദലഹള്ളി അടിപ്പാതയിൽ പതിവായ കുരുക്കഴിക്കാൻ ഗതാഗത പരിഷ്കാരവുമായി ട്രാഫിക് പൊലീസ്.

വൈറ്റ്ഫീൽഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ജംക്‌ഷനിൽ യുടേൺ എടുക്കുന്നതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകാൻ കാരണം.

ഗതാഗത കുരുക്കിന് പുറമെ ലെയ്ൻ തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് മൂലം എവിടെ അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. യുടേൺ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി, ട്രാഫിക് പൊലീസ് എന്നിവയുടെ യോഗം ചേർന്നിരുന്നു.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി നിർമിച്ച അടിപ്പാതയിൽ വാഹനങ്ങളുടെ നീണ്ടനിര കാഴ്ച പതിവായതോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ബിബിഎംപിയെ വിമർശിച്ച് ട്രോളുകൾ പതിവായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts