പ്രളയത്തിൽ സ്‌കൂളിൽ കുടുങ്ങിയ കർണാടക വിദ്യാർഥികളെ രക്ഷപ്പെടുത്തി

ബെംഗളൂരു : അമരഗോൾ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ കുടുങ്ങിയ കർണാടക വിദ്യാർഥികളെ രക്ഷപ്പെടുത്തി. സർക്കാർ ഹൈസ്‌കൂളിൽ സമീപത്തെ അരുവിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ എല്ലാ വിദ്യാർത്ഥികളെയും വെള്ളിയാഴ്ച രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

ബെലവതഗി പഞ്ചായത്ത് പരിധിയിലെ അമരഗോൾ ഗ്രാമത്തിലെ സ്‌കൂളിൽ വ്യാഴാഴ്ച വൈകുന്നേരം 150 ഓളം വിദ്യാർത്ഥികളാണ് കുടുങ്ങിയത്. രാത്രിയിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും ട്രാക്ടർ ഉപയോഗിച്ച് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയെ തുടർന്ന് സമീപത്തെ ഒരു തോട് കരകവിഞ്ഞൊഴുകി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ ഒരു ദ്വീപ് പോലെയായിരുന്നു. പ്രളയത്തെ തുടർന്ന് കുട്ടികളെ ക്ലാസ് മുറികളിൽ നിർത്താൻ അധ്യാപകർ ഏറെ ബുദ്ധിമുട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts