ബിഎംടിസി ബസിൽ സ്ത്രീകള്‍ക്കായി പിങ്ക് സീറ്റ്

ബെംഗളൂരു∙ ബിഎംടിസി ബസുകളിൽ സ്ത്രീകൾക്കായുള്ള സീറ്റുകൾക്ക് പിങ്ക് നിറം നൽകും. സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പുരുഷൻമാർ യാത്ര ചെയ്യുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. കർണാടക ആർടിസി, എൻഡബ്ല്യുആർടിസി, എൻഇകെആർടിസി ബസുകളിലും അധികം വൈകാതെ പിങ്ക് സീറ്റുകൾ ആരംഭിക്കും.

സ്ത്രീ തൊഴിലാളികൾക്കായി ബെംഗളൂരു നഗരത്തിൽ ആരംഭിക്കുന്ന ഇന്ദിരാ സാരിഗെ ബസുകൾ പുതുവർഷത്തിൽ നിരത്തിലിറങ്ങും. വസ്ത്രനിർമാണ യൂണിറ്റുകളിലെ സ്ത്രീതൊഴിലാളികൾക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഇത് ഏറെ ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts