തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാന മത്സരം ആയിരിക്കുമെന്നും എന്നാൽ
രാഷ്ട്രീയത്തിൽ തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖം സംബന്ധിച്ച പാർട്ടിയുടെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്നും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

“ഞാൻ രാഷ്ട്രീയത്തിൽ തുടരും, പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയം  മിക്കവാറും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും ഞാൻ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പ്,” സിദ്ധരാമയ്യ തന്റെ ജന്മഗ്രാമമായ സിദ്ധരാമനഹുണ്ടിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷം കൂടി ബാക്കിയുണ്ടെന്നും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts