ദിലീപിന് തിരിച്ചടി: വധഗൂഢാലോചന കേസ് അന്വേഷണം തുടരാം; ഹൈക്കോടതി

ബെംഗളൂരു : 2017ലെ നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് കേരള ഹൈക്കോടതി.

കേസ് റദ്ദാക്കുകയോ സിബിഐക്ക് വിടുകയോ ചെയ്യണമെന്ന ദിലീപിന്റെ ഹർജി കോടതി അന്തിമമായി കേട്ട് തീരുമാനമെടുക്കുന്നതുവരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് നടനും മറ്റ് പ്രതികൾക്കും വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് കെ ഹരിപാൽ പറഞ്ഞു.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും അതിനാൽ കേസ് പിന്നീട് പരിഗണിക്കാമെന്നും കോടതി പറഞ്ഞതിനെ തുടർന്ന് നടനും മറ്റ് പ്രതികൾക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ള, അഭിഭാഷകരായ ഫിലിപ്പ് ടി വർഗീസ്, തോമസ് ടി വർഗീസ് എന്നിവർ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ 11 മുതൽ മെയ് 17 വരെയാണ് ഹൈക്കോടതിയുടെ വേനൽ അവധി.

അന്വേഷണം സ്‌റ്റേ ചെയ്യാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചതിനാൽ, വിഷയത്തിൽ അടിയന്തര ആവശ്യമുണ്ടെന്ന് പറഞ്ഞ് നടന്റെ അഭിഭാഷകർ നേരത്തെ വാദം കേൾക്കൽ തീയതി ആവശ്യപ്പെട്ടു. നേരത്തെ വാദം കേൾക്കാനുള്ള അഭ്യർത്ഥന അംഗീകരിച്ച കോടതി, അന്തിമ വാദത്തിനായി മാർച്ച് 28 ന് വിഷയം ലിസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts