അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താൻ കേരള ഹൈക്കോടതി വ്യാഴാഴ്ച അനുമതി നൽകി.

കൊല്ലം ജില്ലക്കാരിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടപടിയെടുത്തത്.

ഗർഭം ഏകദേശം 31 ആഴ്ചയായതിനാൽ, കുട്ടിയുടെ ആരോഗ്യം പ്രായവും കണക്കിലെടുത്ത് ബന്ധപ്പെട്ട ആശുപത്രി ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാതാപിതാക്കൾ തയ്യാറായില്ലെങ്കിൽ കുട്ടിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനും ശിശുക്ഷേമ സമിതിക്കും ഹൈക്കോടതി നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts