കള്ളപ്പണം വെളുപ്പിച്ചതിന് നാല് മലയാളികൾ പിടിയിൽ.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കേരളത്തിൽ നിന്നുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികളിൽ നിന്നും 31 കോടിയിലധികം രൂപയുടെ കണക്കിൽ പെടാത്ത പണം പോലീസ് കണ്ടെടുത്തട്ടുണ്ട്. കൂടാതെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (സിഡിഎം) വഴി 185 ബാങ്കുകളിലേക്ക് മാറ്റിയ 20 ലക്ഷം രൂപയും,  നാല് പേരിൽ നിന്ന് 2,656 പണം നിക്ഷേപിച്ച രസീതുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ജെപി നഗർ VI സ്റ്റേജിലെ താമസക്കാരായ പ്രതികളെല്ലാം 30 വയസ്സിന് താഴെയുള്ളവരാണ്, ഫസൽ, ഫൈസൽ, മുഹമ്മദ് സാഹിൽ, അബ്ദുൾ മനസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതിൽ നാലാം പ്രതിയെ പോലീസ് പിടികൂടിയത് ബുധനാഴ്ചയാണ്. 

സാഹിലിനും മറ്റ് പ്രതികൾക്കും ബാങ്ക് അക്കൗണ്ടുകളുടെ വിവരം വാട്‌സ്ആപ്പ് വഴി ലഭിക്കുന്നതാണ് എന്നും കൂടാതെ ഒരു വ്യാപാരി അവരുടെ വസതിയിൽ പണം എത്തിച്ചു നൽകാറുണ്ടെന്നും പോലീസ് പറഞ്ഞു. മുഖ്യപ്രതിയും സഹായികളും ലഭിച്ച അക്കൗണ്ടുകളിലേക്ക് എടിഎം സന്ദർശിച്ച് പണം സിഡിഎം വഴി നിക്ഷേപിക്കുന്നതാണ് പതിവ് എന്നും പൊലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
[masterslider id="10"]

Related posts