മോഷണദൃവ്യവുമായി രക്ഷപ്പെട്ട ദമ്പതികൾക്കായി തിരച്ചിൽ തുടരുന്നു

ROBBERY

ബെംഗളൂരു: നഗരത്തിലെ ഒരു വീട്ടിൽ നിന്നും 50 ലക്ഷം രൂപയും സ്വർണവുമായി രക്ഷപ്പെട്ട ദമ്പതികൾക്കായി ബെംഗളൂരു പോലീസ് തിരച്ചിൽ തുടരുന്നു. പ്രതികളായ കൃഷ്ണയും ജാനകിയും അക്കൗണ്ടന്റായ ശ്രീധറി(47)ന്റെ അടുത്ത് രണ്ട് മാസത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. കൃഷ്ണ സെക്യൂരിറ്റി ഗാർഡായും ജാനകി ശ്രീധറിന്റെ കമ്മനഹള്ളിയിലെ വീട്ടുജോലിക്കാരിയായും ആണ് ജോലി ചെയ്തിരുന്നത്.

നവംബർ 15ന് രാവിലെ ഒമ്പത് മണിയോടെയാണ് ശ്രീധർ ഒരു വിവാഹത്തിനും ഭാര്യയും മകളും മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനും വേണ്ടി വീട്ടിൽ നിന്നും ഇറങ്ങയത്. ഈ സമയത് ജാനകിയുടെ പണികൾ തീരാത്തതിനാൽ വീട് പൂട്ടിയിരുന്നില്ല. ഉച്ചയ്ക്ക് 1.45 ഓടെ തിരിച്ചെത്തിയ ശ്രീധർ തന്റെ കിടപ്പുമുറിയുടെ വാതിലിന്റെ പൂട്ട് തകർത്തതായും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതായും മനസിലാക്കിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. 47 ലക്ഷം രൂപയും ഏകദേശം 8 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം സ്വർണവുമായിട്ടാണ് ഇരുവരും രക്ഷപെട്ടത്. ദമ്പതികളെ തേടി മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് മൂന്ന് പോലീസ് സംഘങ്ങളെ അയച്ചതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts