ബെലഗാവി പ്രാർത്ഥനാ ഹാളിൽ പാസ്റ്ററെയും ഭക്തരെയും രാംസേന അംഗങ്ങൾ പൂട്ടിയിട്ടു

ബെംഗളൂരു : ഞായറാഴ്ച രാവിലെ ശ്രീരാംസേനാംഗങ്ങൾ മറാത്ത കോളനിയിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിൽ കുർബാനയ്‌ക്കായി ഒത്തുകൂടിയ ഭക്തരെയും പാസ്റ്ററെയും പൂട്ടിയിട്ടു.സെന അംഗങ്ങൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഭക്തരെ പോലീസ് സംരക്ഷണത്തിൽ വീടുകളിലേക്ക് അയച്ചു.പാസ്റ്റർ ലെമ ചെറിയാൻ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിക്കുന്നതിനാൽ ആണ് പൂട്ടിയിട്ടത് എന്നാണ് ശ്രീരാംസേനാംഗങ്ങൾ വിശദീകരണം.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

എന്നാൽ ഈ ആരോപണങ്ങൾ എല്ലാം പാസ്റ്റർ നിഷേധിച്ചു. ഞായറാഴ്‌ച പ്രാർഥനയ്‌ക്ക് നേതൃത്വം നൽകുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഞായറാഴ്ചയും ഈ ഒത്തുചേരലുകൾ നടക്കുന്നു, അതിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ വിശ്വാസം പ്രാവർത്തികമാക്കുന്നത് ഒരു മൗലികാവകാശമാണ്, അത് ലംഘിക്കാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts