ദീർഘദൂര ഇ-ബസുമായി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : സംസ്ഥാനത്ത് ദീർഘദൂര റൂട്ട് വൈദ്യുത ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി.ആദ്യ ഘട്ടത്തിൽ ആറ് റൂട്ടുകളാണ് ആരംഭിക്കുന്നത്, ബെംഗളൂരു – മൈസൂരു, ചിക്കമഗളൂരു, ശിവമോഗ, വിരാജ്‌പേട്ട്, മടിക്കേരി, ദാവണഗെരെ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് പദ്ധതി.

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കർണാടക ആർ.ടി.സി.ക്ക് ഇ- ബസുകൾ വാടകയ്ക്ക് നൽകുന്നത്,വാടകയ്ക്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്.

  കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ന​ഗരത്തിൽ വരുന്നത് 'കൺജഷൻ ടാക്സ്'; നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നവംബർ ഒന്നുമുതൽ ആറുബസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കർണാടക ആർ.ടി.സി.

വൈദ്യുത ബസ് റൂട്ടുകൾ പ്രഖ്യാപിച്ചത്. ഘട്ടം ഘട്ടമായി 50 ബസുകൾ നിരത്തിലിറക്കാനാണ് കർണാടക ആർ.ടി.സി.യുടെ പദ്ധതി.

ഡീസൽ എ.സി. ബസുകളിൽ ഈടാക്കുന്ന ടിക്കറ്റ് നിരക്കാണ് വൈദ്യുത ബസുകളിലും ഈടാക്കുക. ദീർഘദൂര ബസ് സർവീസ് വിജയകരമാണെന്ന് കണ്ടെത്തിയാൽ അന്തർസംസ്ഥാന റൂട്ടുകളിലും വൈദ്യുത ബസ് സർവീസ് നടത്താനാണ് അധികൃതരുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us