കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ 100% കുത്തിവെപ്പ് ഉറപ്പു വരുത്തും; മുഖ്യമന്ത്രി

ബെംഗളൂരു : കേരള അതിർത്തിയിലെ 20 കിലോമീറ്റർ പരിധിയിലുള്ള എല്ലാ ഗ്രാമങ്ങളിലും 100% പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനും, ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, ചാമരാജനഗർ, ഹാസൻ എന്നിവിടങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് 35%വർദ്ധിപ്പിക്കാനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ കമ്മീഷണർമാർ, പോലീസ് സൂപ്രണ്ടുമാർ, കേരള അതിർത്തി ജില്ലകളിലെ ജില്ലാ ഇൻചാർജ് മന്ത്രിമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഇത്തവണ സംസ്ഥാനത്ത് വാക്സിനുകൾക്ക് ക്ഷാമമില്ലെന്നും എല്ലാ സ്ഥലങ്ങളിലും വാക്‌സിനേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിശകലനം ചെയ്ത ശേഷം ഗണേഷ് ചതുർത്ഥി ആഘോഷങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

സെപ്റ്റംബർ 1 ബുധനാഴ്ച കർണാടക 12 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രി ഡോ കെ സുധാകർ അറിയിച്ചു. . നേരത്തെയുള്ള പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച പോലെ, ബുധനാഴ്ചകളിലെ പ്രത്യേക വാക്സിനേഷൻ ഡ്രൈവിന് 10 ലക്ഷം വാക്സിൻ ഡോസുകൾ ലക്ഷ്യമിടുന്നു. ഈ ഡ്രൈവിന് ലാസിക മേള എന്ന് പേരിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts