തട്ടിക്കൊണ്ടുപോയി 60,000 രൂപയ്ക്ക് വിറ്റ 3-വയസ്സുകാരൻ 10 മാസത്തിനുശേഷം അമ്മയുമായി വീണ്ടും ഒന്നിച്ചു! സംഭവത്തിലേക്ക് നയിച്ചത് പോലീസിൻ്റെ ബുദ്ധിപരമായ ഇടപെടൽ.

ബെംഗളൂരു : നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒരു കുടുംബത്തിന് 60,000 രൂപയ്ക്ക് വിറ്റ മൂന്ന് വയസ്സുകാരനെ 10 മാസത്തിന് ശേഷം സ്വന്തം അമ്മക്ക് തിരിച്ച് കിട്ടി.

കഴിഞ്ഞ വർഷം നവംബറിൽ മൈസൂരു റോഡിലെ ഷാമന്ന ഗാർഡനിലെ വീടിന് സമീപത്തുനിന്നാണ് കുട്ടിയെ കാണാതായത്.

ബയട്യാരായണപുര പോലീസ് കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കുറച്ച് കാലത്തെ അന്വേഷണത്തിന് ശേഷം കേസ് ഉപേക്ഷിച്ചു.

ഒരു മാസം മുമ്പ് കേസ് ബസവനഗുഡി വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പക്ഷേ, പോലീസുകാർ ഇപ്പോഴും കേസ് അന്വേഷിക്കുകയാണെന്നും മകനെ കണ്ടെത്താൻ അവരെ സഹായിക്കുമെന്നും കരുതി, കുട്ടിയുടെ അമ്മ മിക്കവാറും എല്ലാ ദിവസവും ബയട്യാരായണപുര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു കൊണ്ടിരുന്നു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

അവരുടെ ദുരവസ്ഥ കണ്ട് ഇൻസ്പെക്ടർ നാഗരാജ് കേസ് പുനരന്വേഷണത്തിനായി തിരികെ എടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇവരുടെ അയൽവാസികളുടെയും അവരെ സന്ദർശിച്ച എല്ലാവരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചു.

അയൽക്കാരിലൊരാളായ ഒരു യുവതിയുടെ ആൺ സുഹൃത്ത് 22-കാരനായ കാർത്തിക് പലപ്പോഴും ഇവിടെ സന്ദർശിച്ചിരുന്നു എന്ന് കണ്ടെത്തി.

വിജയ നഗർ പോലീസ് ഒരിക്കൽ അറസ്റ്റ് ചെയ്ത ഒരു വാഹന മോഷ്ട്ടാവായിരുന്നു ഇയാൾപോലീസ് ഇയാളെ ചോദ്യം ചെയ്തു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

കഴിഞ്ഞ വർഷം നവംബറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി 60,000 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഒരു ദമ്പതികൾക്ക് വിറ്റതായി കാർത്തിക് പോലീസിനോട് പറഞ്ഞു.

പോലീസിന്റെ സംഘം കുട്ടിയെ ഗ്രാമത്തിൽ നിന്ന് രക്ഷിക്കുകയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽഹാജരാക്കുകയും അമ്മയുമായി വീണ്ടും ഒന്നിപ്പിക്കുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ(വെസ്റ്റ്) സഞ്ജീവ് എം പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts