വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമിച്ച മലയാളി ദമ്പതികൾ പിടിയിൽ.

ബെംഗളൂരു : വ്യാജ ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കാണിച്ച് അതിർത്തി കടന്ന് കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ദമ്പതികൾ കൊഡുഗു ജില്ലയിൽ പിടിയിലായി.

കാസർകോട് മഞ്ചേശ്വരം സ്വദേശി സയ്യീദ് മുഹമ്മദ് (32), ആയിഷ റഹ്മാൻ (27) എന്നിവരാണ് സുള്ള്യ സമ്മതി ചെക്ക് പോസ്റ്റിൽ വച്ച് പിടിയിലായത്.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

മടിക്കേരി എമ്മാട് സ്വദേശിയായ ആയിഷ മാതാപിതാക്കളെ സന്ദർശിക്കാനാണ് കാറിൽ ഇവർ മഞ്ചേശ്വരത്തു നിന്ന് യാത്ര തിരിച്ചത്.

മഞ്ചേശ്വരത്ത് വച്ചാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എന്ന് വിരാജ് പോലീസിന് ഇവർ മൊഴി നൽകി.

ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts