മൈസൂരു റോഡ് – കെങ്കേരി മെട്രോ പാത പരിശോധന ഇന്നവസാനിക്കും

ബെംഗളൂരു: മൈസൂരു റോഡ്-കെങ്കേരി മെട്രോ റെയിൽ പാതയിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ ഇന്നലെ ആരംഭിച്ചു. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്.

സുരക്ഷാ പരിശോധന നടക്കുന്ന കാരണത്താൽ വ്യാഴാഴ്ച വരെ വിജയനഗർ മെട്രോ സ്‌റ്റേഷൻ മുതൽ മൈസൂരു റോഡ് മെട്രോ സ്‌റ്റേഷൻ വരെയുള്ള പാതയിൽ മെട്രോ സേവനങ്ങൾ നിർത്തിവെച്ചു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ഇന്നത്തെ പരിശോധന അവസാനിച്ച ശേഷം സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ ഈ മാസം തന്നെ മെട്രോ സേവനം തുടങ്ങാൻ കഴിയുമെന്നാണ് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചത്. പാത പൂർത്തിയാകുന്നതോടെ മൈസൂരു റോഡിലെ ഗതാഗതക്കുരുക്ക് നേരെ പകുതിയാകുമെന്നാണ് അധികൃതർ കരുതുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts