കർണാടകയിലേക്ക് കഞ്ചാവ് കടത്താൻ ശ്രെമം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ആന്ധ്രപ്രദേശിലെ ഗോദാവരിയിൽ നിന്ന് 360 കിലോ കഞ്ചാവ് കർണാടകയിലേക്ക് കടത്താൻ ശ്രെമിച്ച ബീദർ സ്വദേശിയായ യുവാവിനെ ആന്ധ്ര പോലീസ് പിടികൂടി. ഹൈദരാബാദിൽ സ്ഥിര താമസക്കാരനായ രാജ്‌കുമാർ (27) ആണ് പിടിയിലായത്.

ഒരു പിക്കപ്പ് വാനിൽ ആണ് ആന്ധ്രയിൽ നിന്നും ഇയാൾ കഞ്ചാവ് കടത്താൻ ശ്രെമിച്ചതു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്. രാജ്‌കുമാറിന് ഒപ്പമുണ്ടായിരുന്നയാൾ പോലീസ് പരിശോധനക്കിടെ ഓടി രക്ഷപെട്ടു. 40 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം ആണ് പോലീസ് പിടികൂടിയത്.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

രാജ്‌കുമാർ സ്ഥിരമായി സംസ്ഥാനത്തെ ബീദർ ജില്ലയിലേക്ക്  പച്ചക്കറികൾ കൊണ്ട് വന്നിരുന്ന ആളായിരുന്നു. ഇതിന്റെ മറവിലായിരുന്നു ഈ കഞ്ചാവ് കടത്തെന്നും, ആന്ധ്ര പ്രദേശിലെ തന്നെ പല സ്ഥലങ്ങളിലേക്കും ഇയാൾ കഞ്ചാവ് കടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts