വാഹനങ്ങളുടെ രേഖകൾ ഡിജിറ്റലായി കരുതിയാൽ മതി.

ബെംഗളൂരു : കോവിഡ് കാലത്തെ സമ്പർക്കം ഒഴിവാക്കാൻ വാഹനരേഖകൾ ഡിജിറ്റലായി കരുതിയാൽ മതിയെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്.

ലൈസൻസ്, ആർ സി ബുക്ക്, ഇൻഷ്യൂറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, എമിഷൺ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം എംപരിവഹൻ, ഡിജി ലോക്കർ തുടങ്ങിയ ആപ്പുകളിൽ സൂക്ഷിക്കണമെന്ന് ട്രാഫിക്ക് ജോയിൻ്റ് കമ്മീഷണർ ബി.ആർ.രവികാന്തെ ഗൗഡ അറിയിച്ചു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

ഡിജിറ്റൽ രേഖകളുടെ സാധുത ഉറപ്പാക്കാൻ കേന്ദ്ര റോഡ് മന്ത്രാലയം മുൻപ് തന്നെ വിജ്ഞാപനം ഇറക്കിയിരുന്നു. ഡിജിറ്റൽ രേഖകൾ കാണിച്ചാൽ ഉറപ്പ് വരുത്താൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്തു കൊണ്ട് അത് വ്യാജമല്ലെന്ന് ഉറപ്പ് വരുത്താൻ പോലീസിന് കഴിയും.

യഥാർത്ഥ രേഖകൾ വീടുകളിൽ കേടുകൂടാതെ സൂക്ഷിക്കാനും ഇത് കൊണ്ട് കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts