ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ മറവിൽ നഗരത്തിൽ ഫോൺ മോഷണം വ്യാപകമാകുന്നു.

ബെംഗളൂരു : കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ആയതിനാൽ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളുടെ ആവശ്യകത ഓരോ ദിവസവും വർധിക്കുകയാണ്. അതോടോപ്പം ഫോൺ മോഷണങ്ങളും വർധിക്കുന്നു. മോഷ്ട്ടിച്ച ഫോണുകൾ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ചെറിയ വിലയിൽ വിറ്റഴിഞ്ഞു പോകുന്നു.

അന്നപൂർണേശ്വരി നഗറിൽ നടന്ന പോലീസ് പെട്രോളിങ്ങിനിടെ 5 ഫോൺ മോഷ്ടാക്കളെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിനായി ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും ആയുധങ്ങളും, അതോടൊപ്പം ഇവർ മോഷ്ടിച്ച മൊബൈൽ ഫോണുകളും , കാശും കണ്ടെടുത്തു. ദീക്ഷിത് (23), പുട്ടസ്വാമി (27), സതീഷ് (23) എന്നിവരെയും അവരുടെ സഹായികളായ 17 വയസുള്ള 2 പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 24 ഓളം മൊബൈൽ ഫോണുകൾ ആണ് ഇവർ മോഷ്ടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts