എസ്.എസ്.എൽ.സി.പരീക്ഷ; നടപടിക്രമങ്ങൾ പുറത്ത്;കോവിഡ് രോഗബാധിതർക്കും പരീക്ഷ എഴുതാൻ അവസരം.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം മൂലം അനിശ്ചിതത്വത്തിലായി എസ്.എസ്.എൽ.സി പരീക്ഷ ജൂലൈ രണ്ടാം വാരത്തിൽ നടത്തുമെന്ന് സർക്കാർ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇന്നലെ പുറത്ത് വന്നു.മുൻപ് ജൂൺ 21 മുതൽ ജൂലൈ 5 വരെ നടത്താനിരുന്ന പപരീക്ഷയാണ് മാറ്റിയത്. 8.7 ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷ ഒബ്ജക്റ്റീവ് രീതിയിൽ 2 ദിവസത്തേക്കായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.

കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന വിദ്യർത്ഥികൾക്ക് കോവിഡ് കെയർ സെൻ്ററുകൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തും, അവിടെ എത്താൻ ആംബുലൻസ് സർവ്വീസ് ഒരുക്കും, പ്രാദേശിക ആരോഗ്യ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ ആയിരിക്കും ഇത്.

കോവിഡ് ബാധിതരുടെ ഉത്തരക്കടലാസുകൾ സാനിറ്റൈസ് ചെയ്യും.

ജലദോഷം, ചുമ തുടങ്ങിയ ലക്ഷണമുള്ള വിദ്യാർത്ഥികൾക്ക് എൻ 95 മാസ്ക്കുക ധരിച്ച് കൊണ്ട് വേറെ മുറിയിൽ പരീക്ഷ എഴുതാനുള്ള സംവിധാനമൊരുക്കും.

പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ അധ്യപക -അനധ്യാപകർ കോവിഡ് വാക്സിൻ ഒരു ഡോസ് എങ്കിലും എടുത്തിരിക്കണം.ആർ.ടി.പി.സി.ആർ.പരിശോധന നടത്തണം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സപ്ലിമെൻ്ററി പരീക്ഷക്ക് ഹാജരാകാം, പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരവുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
[masterslider id="10"]

Related posts