തണൽ സൗജന്യ കോവിഡ് വാക്സിൻ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

ബെംഗളൂരു: പൊതുസമൂഹത്തിൽ മുഖ്യധാരയിലുള്ളവർ പോലും കോവിഡ് വാക്‌സിൻ ലഭിക്കാൻ പ്രയാസമനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ, നിർധനരും നിരാലംബരുമായ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക്‌ സൗജന്യ കോവിഡ് കുത്തിവെപ്പിന് അവസരം ഒരുക്കി കൊണ്ടു തണൽ ബെംഗളൂരു മാതൃകയായി.

തണൽ ബാംഗ്ലൂർ – ബീജിംഗ് ബൈറ്റ്സ്, കരോൾ ഫൗണ്ടേഷൻ, മേഴ്‌സി മിഷൻ എന്നി സന്നദ്ധ സംഘടനകൾക്കൊപ്പം സംയുക്തമായി വൈറ്റെഫിൽഡ് നെക്സസ് ശാന്തിനികേതൻ ഫോറം മാളിൽ നടത്തിയ ക്യാമ്പിൽ 840 പേർക്കു കോവിഷീൽഡ് വാക്‌സിൻ സൗജന്യമായി നൽകി. ഇതിൽ ഭൂരിഭാഗവും നിർധനരായിരുന്നു.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

നാരായണ ഹെൽത്ത് ഗ്രൂപ്പാണ് ഈ മെഗാ ക്യാമ്പിനുള്ള വാക്‌സിനും , മറ്റു മെഡിക്കൽ സഹായങ്ങളും നൽകിയത്. നെക്സസ് ഫോറം ശാന്തിനികേതൻ മാൾ അധികൃതർ വേദി സൗജന്യമായി നൽകി.

വിവിധ സന്നദ്ധ സംഘടനകളിലെ നൂറിൽ അധികം വോളന്റിയർമാരും , മാളിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി, ക്യാമ്പിൽ പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോക്കോളുകൾ പൂർണമായും പാലിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തി.

വാക്സിൻ ലഭ്യതയുടെ മൂന്നിരട്ടിയിലധികംപേർ രജിസ്ട്രേഷൻ ചെയ്തിരുന്നു. ഇത്തരം ക്യാമ്പുകൾ ഇനിയും നടത്തുമെന്നും, എത്രയും പെട്ടെന്ന് നമ്മുടെ രാജ്യത്തെ കോവിഡ് സ്വതന്ത്രമാക്കുന്നതിന് ആവശ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങളുടെഭാഗത്തു നിന്ന് ഉണ്ടാകുമെന്നും സംഘടകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് സ്ഫോടനാത്മക വീഡിയോകൾ കൂടി പുറത്ത്! ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us