നഗരാതിർത്തി കടക്കുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം

ബെംഗളൂരു: ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരാതിർത്തികളിൽ പരിശോധന കർശനമാക്കി.

ഇനിമുതൽ നഗരത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാൻ ആണ് ഈ നീക്കമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നഗരത്തിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ പഴയതുപോലെ വാണിജ്യസ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തിക്കും എന്നതിനാലും കൂടുതൽ ആളുകൾ നഗരത്തിലേക്കു വരും എന്ന നിഗമനത്തിലുമാണ് സർക്കാർ ഇങ്ങനെയൊരു പുതിയ നീക്കം നടത്തിയത്.

  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലേക്ക് തിരിച്ചെത്തുന്ന ആളുകളുടെ തിരക്ക് റെയിൽവേ സ്റ്റേഷനുകളിൽ കാണാമായിരുന്നു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.

“ഞാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്. എല്ലാ പഴുതുകളും അടച്ചുള്ള കർശന നിരീക്ഷണം ഏർപ്പെടുത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.” മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

ബെംഗളൂരു റൂറൽ, ഹാസൻ, മാണ്ഡ്യ, മൈസൂർ എന്നി സ്ഥലങ്ങൾ ഉൾപ്പെടെ 11 ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
[masterslider id="10"]

Related posts