ലോക്‌ഡൗണിനിടെ രാത്രിയിൽ ആംബുലൻസിൽ നഗരം ചുറ്റാനിറങ്ങിയവർ കുടുങ്ങി

ബെംഗളൂരു: നഗരത്തിൽ ലോക്‌ഡൗണിനിടെ രാത്രിയിൽ ആംബുലൻസിൽ കറങ്ങാനിറങ്ങിയവർ കുടുങ്ങി. ഡ്രൈവറുൾപ്പടെ നാലാളുടെ പേരിൽ പോലീസ് കേസെടുത്തു.

രാത്രിയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് ആംബുലൻസിൽ കറങ്ങാനിറങ്ങിയവരെ പിടികൂടിയത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ കെട്ടിടനിർമാണ കമ്പനിയിലെ ജീവനക്കാരാണ് ജോലി കഴിഞ്ഞശേഷം കമ്പനിയിലെതന്നെ ആംബുലൻസിൽ നഗരം ചുറ്റാനിറങ്ങിയത്.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

അശോക് പരമേശ്വർ (33), ആശിഷ് കുമാർ (26), നിർമൽ കുമാർ (53), അർജുൻ അലേക (50) എന്നിരുടെപേരിലാണ്‌ ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തത്. പോലീസ് ആംബുലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts