സാധാരണക്കാരെ ഷോക്കടിപ്പിച്ച് വൈദ്യുത ചാർജ്ജ് വർദ്ധന.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ പെട്ട് ബുദ്ധിമുട്ടുന്ന സാധാരണ ജനത്തിന് ഷോക്കായി സംസ്ഥാനത്ത് വൈദ്യുത ചാർജ്ജ് വർദ്ധന.

വൈദ്യുതി വിതരണക്കമ്പനിയുടെ ശുപാർശ റെഗുലേറ്ററി കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. ഇതു പ്രകാരം യൂണിറ്റിന് 30 പൈസ കൂടും, ആകെ 3.84% വർദ്ധനയാകും നിലവിൽ വരുന്നത്.

ഏപ്രിൽ 1 മുതലുള്ള വർദ്ധനവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും, എന്നാൽ ഈ തുക ഒക്ടോബർ ,നവംബർ മാസങ്ങളിൽ മാത്രമേ ഈടാക്കാവൂ എന്നും ഈ തുകക്ക് പലിശ ഈടാക്കരുത് എന്നും നിർദ്ദേശം ഉണ്ട്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

കഴിഞ്ഞ നവംബറിൽ യൂണിറ്റിന് 40 പൈസ വർദ്ധിപ്പിച്ചിരുന്നു,1.35 രൂപയുടെ വർദ്ധനയാണ് വൈദ്യുത കമ്പനികൾ ഇത്തവണ ആവശ്യപ്പെട്ടത്.

0 – 30 യൂണിറ്റ് സ്ളാബിൽ ഓരോ യൂണിറ്റിന് 4 രൂപ വീതവും 31-100 സ്ളാബിൽ 5.45 രൂപ വീതവും ,101 – 200 സ്ളാബിൽ 7 രൂപ വീതവും അതിന് മുകളിൽ ഓരോ യുണിറ്റിനും 8.05 രൂപ വീതമാണ് നിലവിലെ നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts