ബ്ലാക്ക് ഫംഗസ് രോഗം സർക്കാറിനെ റിപ്പോർട്ട് ചെയ്യണം; സംസ്ഥാനത്ത് ചികിൽസ സൗജന്യം.

ബെംഗളൂരു : കോവിഡ് രോഗികളിൽ കണ്ടു വരുന്ന ബ്ലാക്ക് ഫംഗസ് രോഗം സർക്കാറിനെ നേരിട്ട് അറിയിക്കേണ്ട രോഗമായി പ്രഖ്യാപിച്ചു.

മ്യൂക്കർമൈക്കോസി രോഗവുമായി ആശുപത്രിയിൽ ചികിൽസക്ക് എത്തുന്നവരേക്കുറിച്ചുള്ള വിശദാംശങ്ങൾ സർക്കാറിനെ അറിയിച്ചതിന് ശേഷം മാത്രമേ ചികിത്സ ആരംഭിക്കാവൂ എന്ന് കോവിഡ് ദൗത്യസേന തലവനും ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായണ അറിയിച്ചു.

ബ്ലാക്ക് ഫംഗസ് ബാധിതർക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി എടുക്കും രോഗികളെ തിരിച്ചയക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ സർക്കാർ ഉടൻ ഉത്തരവിറക്കും.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

ജില്ലാ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും ഈ രോഗ ചികിൽസക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

നഗരത്തിലെ ബൗറിംഗ് ആശുപത്രിയിലും മറ്റ് 5 ആശുപത്രികളിലും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ബ്ലാക്ക് ഫംഗസ് രോഗബാധക്ക് എതിരെയുള്ള ചികിൽസ എല്ലാ ജില്ലാ ആശുപത്രിയിലും സൗജന്യമാണെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഇന്നലെ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts