മന്ത്രി രമേഷ് ജാർക്കിഹോളിയുടെ സ്ത്രീയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്; വിവാദം കത്തുന്നു.

ബെംഗളൂരു: കർണാടക ജല വകുപ്പ് മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ അശ്ലീല വീഡിയോ പുറത്ത്.

ജോലി ആവശ്യവുമായി സമീപിച്ച യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് വാർത്തകൾ പുറത്ത് വരുന്നത്.

അതേ സ്ത്രീ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.

എല്ലാ കന്നഡ ദൃശ്യമാധ്യമങ്ങളിലും വിവാദം കൊഴുക്കുകയാണ്.

ദുരുപയോഗം ചെയ്യപ്പെട്ട സ്ത്രീ ഉടൻ തന്നെ പരാതി നൽകും, സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

കെ.പി.ടി.സി.എല്ലിൽ ജോലി വാഗ്ദാനം ചെയ്താണ് 25 കാരിയെ ചൂഷണം ചെയ്തത്.

അശ്ലീല വിവാദങ്ങൾക്ക് അപ്പുറം രമേഷ് ജാർക്കിഹോളിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ശബ്ദ ശകലങ്ങളും വീഡിയോയിൽ ഉണ്ട്.

യെദിയൂരപ്പ അഴിമക്കാരനാണ് ,സിദ്ധരാമയ്യ മെച്ചമാണ്, ബെളഗാവി സ്റ്റേറ്റ് രൂപീകരിക്കണം, മറാത്തികളെ അനുകൂലിച്ചുകൊണ്ടും മന്ത്രിയുടെ വാക്കുകൾ വീഡിയോയുടെ കൂടെ ഉണ്ട്.

കോൺഗ്രസിൽ നിന്ന് കാലുമാറി ബി.ജെ.പി.സർക്കാർ രൂപീകരിക്കാൻ സഹായിച്ച 13 എംഎൽഎമാരെ നയിച്ചിരുന്നത് രമേഷ് ജാർക്കിഹോളി ആയിരുന്നു.

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

രമേഷ് ജാർക്കിഹോളിയുടെ സഹോദരൻ സതീഷ് ജാർക്കിഹോളി കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts