ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിലെ ചൈനക്കാരനെതിരേ ലുക്ക്ഔട്ട് നോട്ടീസ്

ബെംഗളൂരു: ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിലെ ചൈനക്കാരനെതിരേ ലുക്ക്ഔട്ട് നോട്ടീസ്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വായ്പത്തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനായ ചൈനക്കാരൻ ഹോങ്ങിനെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.

ബെംഗളൂരുവിൽനിന്ന് സിങ്കപ്പൂർ വഴി ഇയാൾ ചൈനയിലേക്ക് കടന്നതായാണ് വിവരം. ഹോങ്ങിനെ പിടികൂടുന്നതിന് വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇന്റർപോൾ സഹായം തേടാൻ ആലോചിക്കുന്നതായും സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

ചെന്നൈ സ്വദേശിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈമാസമാദ്യമാണ് രണ്ട് ചൈനക്കാരടക്കം മൊത്തം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് പിന്നിൽ വിദേശബന്ധം കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) ചെന്നൈയിലെത്തി പിടിയിലായ ചൈനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മുഖ്യപ്രതിയായ ഹോങ് ചൈനയിലേക്ക് കടന്നവിവരം പോലീസിന് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts