നഗരത്തിൽനിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചയാൾക്ക് നഷ്ടമായത് 7 ലക്ഷം രൂപ

ബെംഗളൂരു: നഗരത്തിൽ നിന്ന് നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച 68-കാരന് നഷ്ടമായത് 7ലക്ഷം രൂപ. തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച വയോധികനാണ് വന്‍ തുക നഷ്ടമായത്.

തട്ടിപ്പിന് ഇരയായ വ്യക്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനുവരി 18-ലെ യാത്രയ്ക്കുള്ള ടിക്കറ്റ് ആപ്പ് വഴിയാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പേയ്‌മെന്റ് നടന്നിട്ടില്ല എന്നുള്ള ടെക്സ്റ്റ് മെസേജാണ് ലഭിച്ചത്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ഇതോടെ അക്കൗണ്ട് പരിശോധിച്ചു. അപ്പോഴാണ് ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തട്ടിപ്പിന് ഇരയായതിന് പിന്നാലെ ഡിസംബര്‍ 31ന് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഇദ്ദേഹം വിളിച്ചിരുന്നു.

എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു ദീപക് കുമാര്‍ ശര്‍മ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് പറഞ്ഞത്. തുടര്‍ന്ന് മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ വയോധികനോട് ഇദ്ദേഹം ആവശ്യപ്പെട്ടു.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്കം പറഞ്ഞു കൊടുത്തു. എന്നാല്‍ ഇതുവരെ പണം തിരിച്ച് കിട്ടിയിട്ടില്ലെന്നാണ് 68കാരന്‍ പറയുന്നത്. സംഭവത്തില്‍ വയോധികന്റെ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts