പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; നദിയിൽ വീണ പ്രതിശ്രുത വധൂവരൻമാർക്ക് ദാരുണാന്ത്യം.

ബെംഗളൂരു : പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ നദിയിൽ വീണ പ്രതിശ്രുത വരനും വധുവും മരിച്ചു.

മൈസൂരുവിലെ ടി. നരസിപൂരിനടുത്ത് തലക്കാട്ട് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്.

മൈസൂരു ക്യാത്മനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്.

അതിനിടെ മൈസൂരുവിൽനിന്നും ഫോട്ടോ ഷൂട്ടിനായി ഫോട്ടോഗ്രാഫർക്കും ഏതാനും ബന്ധുക്കൾക്കുമൊപ്പം തലക്കാട്ടെത്തിയതായിരുന്നു.

  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു

ഫോട്ടോയെടുക്കാൻ പോസുചെയ്യാനായി കുട്ടവള്ളത്തിൽ കയറി പുഴയിലിറങ്ങിയതായിരുന്നു ഇരുവരും.

അതിനിടെ വള്ളത്തിന്റെ നിലതെറ്റി ശശികല വെള്ളത്തിൽ വീണു. ശശികലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചന്ദ്രുവും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു..

ഈ മാസം 22-ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർക്ക് ഇവരെ രക്ഷപ്പെടുത്താനായില്ല. നാട്ടുകാരും പോലീസും ഫയർ ബ്രിഗേഡുമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറരയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തത്. തലക്കാട് പോലീസ് കേസ് രജിസ്റ്റർചെയ്തു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഫോട്ടോ ക്വോർട്ടസി: വിജയ് കർണാടക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts