നഗരത്തിലെ ചിലയിടങ്ങളിൽ നിരോധനാജ്ഞ; ഏതാനും ദിവസത്തേക്ക് മദ്യം ലഭിക്കില്ല; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നഗരത്തിലെ ചില സ്ഥലങ്ങളിൽ താൽക്കാലിക മദ്യ നിരോധനം ഏർപ്പെടുത്തും.

രാജരാജേശ്വരി നഗർ മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ നവംബർ ഒന്നിന് വൈകീട്ട് അഞ്ചുമുതൽ വോട്ടെടുപ്പ് നടക്കുന്ന നവംബർ മൂന്നിന് അർധരാത്രി 12 മണിവരെ മദ്യനിരോധനം ഏർപ്പെടുത്തി.

വോട്ടെണ്ണൽ നടക്കുന്ന നവംബർ പത്തിന് രാവിലെ ആറു മുതൽ രാത്രി 12 വരെയും മദ്യനിരോധനം ഉണ്ടാകും.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ഐ.പി.സി. 144 പ്രകാരമാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്.

പബ്ബുകളും ബാറുകളും മറ്റ് മദ്യവിൽപ്പന ശാലകളും അടച്ചിടണം.

ഈ ദിവസങ്ങളിൽ

  • പീനിയ
  • രാജരാജേശ്വരി
  • യശ്വന്ത്പുര
  • ആർ.എം.സി. യാർഡ്
  • രാജഗോപാല നഗര
  • നന്ദിനി ലേഔട്ട്
  • മഹാലക്ഷ്മി ലേഔട്ട്
  • ജാലഹള്ളി
  • ഗംഗമ്മ ഗുഡി,
  • കാമാക്ഷിപാളയ,
  • ജ്ഞാനഭാരതി,
  • ബൈട്യരായനപുര,
  • അന്നപൂർണേശ്വരി നഗർ,
  • ഗിരിനഗർ

എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
[masterslider id="10"]

Related posts