ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ സുധാമൂർത്തിയെ മോശമായി ചിത്രീകരിച്ചു;വെബ് സീരീസിനെതിരെ പരാതി.

ബെംഗളൂരു: “ഭർത്താവിന്റെ പണമുപയോഗിച്ച് വ്യാജമായി സാമൂഹികപ്രവർത്തനം നടത്തുന്നയാളായി” സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ സുധാമൂർത്തിയെ ചിത്രീകരിച്ചെന്നാരോപിച്ച് വെബ് സീരിസ് നിർമാതാക്കൾക്കെതിരേ പരാതി.

‘ദി ഓൾഡ് ടൗൺ ക്രിമിനൽസ്’ എന്ന വെബ് സീരിസിൽ സുധാ മൂർത്തിയെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നമ്മ കർണാടക രക്ഷണ വേദികെ നേതാവ് ലയൺ ജയരാജ് നായിഡു നന്ദിനി ലേഔട്ട് പോലീസിൽ പരാതിനൽകിയിരിക്കുന്നത്.

  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു

വെബ് സീരിസിന്റെ സംവിധായകൻ അമർ, നിർമാതാവ് മോഹൻ എന്നിവർക്കെതിരേ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ചൊവ്വാഴ്ചയാണ് വെബ് സിരീസ് യൂട്യൂബിൽ റിലീസ് ആയത്.

സംഭവത്തിൽ പ്രാഥമികാന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us