വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ ഭാ​ര്യക്ക്​ ​സി​റ്റി ക്രൈം​ബ്രാ​ഞ്ചിന്‍റെ നോ​ട്ടീ​സ്

ബെംഗളൂരു: ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ട​ന്‍ വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക ആ​ല്‍​വ ഒ​ബ്‌​റോ​യി​ക്ക് ​സി​റ്റി ക്രൈം​ബ്രാ​ഞ്ചിന്‍റെ നോ​ട്ടീ​സ്. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നോട്ടിസ്.

ക​ഴി​ഞ്ഞ ദി​വ​സം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ മും​ബൈ​യി​ലെ വീ​ട്ടി​ല്‍ സി​സി​ബി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കര്‍​ണാ​ട​ക മു​ന്‍​മ​ന്ത്രി​യു​ടെ മ​ക​നാ​യ ആ​ദി​ത്യ ആ​ല്‍​വ ക​ന്ന​ഡ സി​നി​മ​യി​ലെ താ​ര​ങ്ങ​ള്‍​ക്കും ഗാ​യ​ക​ര്‍​ക്കും ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യെ​ന്നാ​ണ് കേ​സ്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. നേ​ര​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​മാ​രാ​യ രാ​ഗി​ണി ത്രി​വേ​ദി, സ​ജ്ഞ​ന ഗ​ല്‍​റാ​ണി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ആദിത്യ ആൽവയുടെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട നിരവധി പേർ എത്തിയിരുന്നു. കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, എന്നിവർക്ക് പുറമെ റേവ് പാർട്ടി സംഘാടകരായ വിരേൻ ഖന്ന, രാഹുൽ ഥോൻസെ എന്നിവരും ഇതിൽ ഉൾപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts