അന്താരാഷ്ട്ര സൗകര്യത്തോടെയുള്ള നഗരത്തിലെ മൂന്നാം റെയിൽവേ ടെർമിനൽ നവംബറിൽ യാഥാർത്ഥ്യമാകും.

ബെംഗളൂരു: വർഷങ്ങൾ നീണ്ട  കാത്തിരിപ്പിനൊടുവിൽ ബൈയപ്പനഹള്ളി റെയിൽവേ ടെർമിനൽ യാഥാർഥ്യമാകുകയാണ്.

നഗരത്തിൽ കെ.എസ്.ആർ സിറ്റി റെയിൽവേ സ്റ്റേഷൻ ടെർമിനലിലും യശ്വന്ത്പുര ടെർമിനലിനും ശേഷം മൂന്നാമത്തെ ടെർമിനൽ ആണ് ബയ്യപ്പനഹള്ളിയിൽ വരുന്നത്.

നിർമ്മാണം ഈ രീതിയിൽ പുരോഗമിക്കുകയാണെങ്കിൽ നവംബർ പകുതിയോടെ പുതിയ ടെർമിനൽ പ്രവർത്തനക്ഷമമാകും.

ഏഴു പ്ലാറ്റ്‌ഫോമുകളുള്ള ടെർമിനൽ ബെംഗളൂരു നഗരത്തിലെ മൂന്നാമത്തെ കോച്ചിങ് ടെർമിനലാകും.

ടെർമിനലിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ ആണ് ടെർമിനലിൻ്റെ പ്രവർത്തനം തുടങ്ങാൻ പദ്ധതി ഇട്ടിരുന്നത് എന്നാൽ അത് വൈകി.

  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി

ബൈയപ്പനഹള്ളി ടെർമിനൽ യാഥാർഥ്യമാവുന്നതോടെ കെ.എസ്.ആർ. ബെംഗളൂരു സിറ്റി, യശ്വന്ത്പുര എന്നീ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനാകും.

ബയപ്പന ഹള്ളി ടെർമിനൽ പ്രവർത്തനക്ഷമമാക്കുന്നതോടെ കേരളത്തിലേക്കുള്ള മിക്ക തീവണ്ടികളും ബൈയപ്പനഹള്ളിയിലേക്ക് മാറ്റിയേക്കാം

ഇന്ത്യൻ റെയിൽവെ സ്റ്റേഷൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എ.ആർ.എസ്.ഡി.സി.) മേൽനോട്ടത്തിലണ് ടെർമിനൽ ഒരുങ്ങുന്നത്. കെ.എസ്.ആർ. ബെംഗളൂരു സിറ്റി, യശ്വന്ത്പുര സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ചില തീവണ്ടികൾ ഭാവിയിൽ ബൈയപ്പനഹള്ളിയിലേക്ക് മാറ്റാനാണ് ദക്ഷിണ പശ്ചിമ റെയിൽവെയുടെ ശ്രമം.

മൈസൂരു ഭാഗത്തേക്ക് ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളിലേക്കും തീവണ്ടികൾക്ക് പോകാനും വരാനുമുള്ള സൗകര്യങ്ങൾ ടെർമിനലിൽ ഉണ്ടാകും. ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് ടെർമിനൽ വരുന്നത്.

  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു

ഡിപ്പാർച്ചർ ,അറൈവൽ എന്നിവക്ക് പ്രത്യേക ഹാളുകൾ ഒരുക്കി വിമാനത്താവളങ്ങളുടെ മാതൃകയിലാണ് ആധുനിക സംവിധാനങ്ങളോടെ ലോകോത്തര ടെർമിനൽ ഉയരുന്നത്.

പ്രധാന കെട്ടിടത്തിൽ തന്നെ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്, ഇത് മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.

ടെർമിനലുമായി ബന്ധപ്പെട്ട് 4 വർഷം മുൻപ് ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത താഴെ വായിക്കാം

http://88t.8a2.myftpupload.com/archives/3835

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!
[masterslider id="10"]

Related posts

Click Here to Follow Us