കോവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ട ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോ​ഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു

ബെം​ഗളുരു; കോവിഡ് ടെസ്റ്റ്നടത്താൻ ആവശ്യപ്പെട്ടതിന് മർദ്ദനം, കോവിഡ് നിർണയ ടെസ്റ്റിന് വിധേയനാവാൻ നിർദേശിച്ച ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോഗിയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി. ശങ്കര നഗറിലെ സ്വകാര്യ ആശുപത്രിയിലെ ആശുപത്രിയിലെ ഡോക്ടർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് മർദനമേറ്റത്.

അമിത രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയോട് തൊട്ടടുത്ത ആശുപത്രിയിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്താൻ നിർദേശിക്കുകയായിരുന്നു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

തുടർന്ന് കോവിഡ് ടെസ്റ്റിന്റെ പേരിൽ ചികിത്സ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടറുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. കോവിഡ് ടെസ്റ്റ് ടെസ്റ്റ് നടത്തണമെന്ന ആവശ്യത്തിൽ ഡോക്ടർമാർ ഉറച്ചുനിന്നതോടെ പ്രകോപിതരായ ബന്ധുക്കൾ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു .

സംഘർഷത്തിൽ ഇവരെ പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് ആംബുലൻസ് ഡ്രൈവർക്ക് മർദനമേറ്റത്. ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയതായി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts