നഗരത്തിൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന തുടരുന്നു;ഇന്നലെ 94 പുതിയ കോവിഡ് രോഗികൾ;3 കോവിഡ് മരണം.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു .

നഗരത്തിൽ ഇന്നലെ 94 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. 3
പേർ കോവിഡ് ബാധിച് മരിച്ചു.

39,46,56 വയസുള്ള 3 പുരുഷന്മാരാണ് ഇന്നലെ മരിച്ചത്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 62 ആയി.
നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം
ആയിരം കടന്ന് 1076 ആയി.

621 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ ഒരാളാണ് നഗരത്തിൽ
രോഗമുക്തി നേടിയത് . ഇതോടെ
രോഗമുക്തി നേടിയവരുടെ എണ്ണം 393 ആയി

  സിൽക്ക് ബോർഡിലെ കുരുക്കഴിയുന്നു; നഗരത്തിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം പൂർണ്ണമായി തുറക്കും

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 9
പേരുടെ കോൺടാക്ട്
വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല .ട്രേസിങ് നടന്നു കൊണ്ടിരിക്കുന്നു .

ഇന്നലെ റിപ്പോർട്ട് ചെയ്‌ത പുതിയ കേസുകളിൽ 23 പേർക് മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ്
രോഗം പിടിപെട്ടിട്ടുള്ളത്.

മൂന്ന് പേർ കണ്ടൈൻമെന്റ് സോണിൽ നിന്നുള്ള കോൺടാക്ട് ആണ്.

21 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്ന് കോവിഡ് ടെസ്റ്റ്
ചെയ്യത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്.

സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന 17 പേർക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു

  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

അസുഖം സ്ഥിരീകരിച്ചവരിൽ 18 പേർ ദമാമിൽ നിന്നും വന്നവരാണ്. 2 പേർ തമിഴ്നാട്ടിൽ നിന്നും ഒരാൾ അന്യ ജില്ലയിൽ നിന്നും വന്നവരാണ്.

ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ 4
കേസുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us