കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന;ആകെ രോഗ ബാധിതരുടെ എണ്ണം 3000 കടന്നു;ആകെ മരണം 50 കടന്നു;കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം..

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 299 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം ആണ് ഇത്.

ഇതിൽ 255 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 7 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 3221 ആയി.

സംസ്ഥാനത്ത് ഇന്ന് 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, റായിച്ചൂരില്‍ 50 കാരനും ബീദറില്‍ 75 കാരനും മരിച്ചു.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം 51 ആയി.

ബെംഗളൂരു നഗര ജില്ലയില്‍ 21 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.റായിചൂര്‍ 83,ബീദര്‍ 33,കലബുറഗി 28,യാദഗിരി 44,  ദാവനഗെരെ 6, മൈസൂരു 2, ശിവമൊഗ്ഗ 6, വിജയപുര 26, തുമക്കുരു 1 ,ഹവേരി 4 , ഉടുപ്പി 10, ഉത്തര കന്നഡ 5,ദക്ഷിണ കന്നഡ 14,ബെലഗാവി 13,മണ്ട്യാ 13,ബെല്ലാരി 1,കോലാര 1,ശിവമോഗ്ഗ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ഇന്ന് 221 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,ഇതുവരെ 1218 പേര്‍ ആശുപത്രി വിട്ടു.1950 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts