മിഡ് ഡേ ബുള്ളറ്റിൻ;കർണാടകയിൽ 196 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;176 പേരും അന്യസംസ്ഥാനത്ത് നിന്ന് എത്തിയവർ;ആകെ രോഗബാധിതരുടെ എണ്ണം 1939 ആയി.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന, ഇന്ന് 12 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 196.

ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യാദഗിരി ജില്ലയിലാണ് ഇന്നു
സ്ഥിരീകരിച്ചതിൽ കൂടുതൽ കോവിഡ്
രോഗികളുള്ളത്. ഇവിടെ 72 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഗദഗ് 15, ചിക്കബെല്ലാപുര 20, കലബു റഗി 1,റായിച്ചുരു 39. മണ്ഡ്യ 28, ബെംഗളുരു നഗര ജില്ല 4, ഹാസൻ 4, ദക്ഷിണ കന്നഡ 3, ദാവനെഗെരെ  3, കോലാര 2, ഉത്തര കന്നഡ 2
ബെലഗാവി 1,ധാർവാഡ 1, ഉഡുപ്പി 1
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

598 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.

1297 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു.

ആകെ മരണം 42 ആയി, ആകെ രോഗബാധിതരുടെ എണ്ണം 1939 ആയി.

  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

കർണാടക ആരോഗ്യ വകുപ്പ് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൻ കൂടി പുറത്തിറക്കും.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts