കൊറോണയെ ബി.ജെ.പി.രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു;പരാതിയുമായി കോൺഗ്രസ്.

ബെംഗളൂരു: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ രാഷ്ട്രീയനേട്ടത്തിനായി സർക്കാർ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.

കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.

ദുരിതമനുഭവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷണക്കിറ്റുകളിൽ നരേന്ദ്രമോദിയുടെയും ബി.ജെ.പി. എം.എൽ.എ.മാരുടെയും ചിത്രവും താമര ചിഹ്നവും പതിക്കുന്നതിനെതിരേയാണ് പരാതി.

  അച്ഛന് കൊള്ളിവെച്ച മരുമകൻ; എന്തിന് പിരിഞ്ഞു? സംഭവിച്ചത് എന്ത്? ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ

ജനങ്ങൾക്ക് മെച്ചപ്പെട്ട വൈദ്യസഹായം നൽകാതെ രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഉപയോഗിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനൽകിയതായി കെ.പി.സി.സി. സംഘം അറിയിച്ചു.

പ്രതിപക്ഷ ചീഫ് വിപ്പ്, എം.സി. വേണുഗോപാൽ എം.എൽ.സി., മുൻ കെ.പി.സി.സി. സെക്രട്ടറി ടി.എം. ഷാഹിദ് തെക്കിൽ എന്നിവരുൾപ്പെടുന്ന സംഘമാണ് പരാതി നൽകിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രജ്വൽ രേവണ്ണ കേസ്: വിശ്വസ്തനായ ഡ്രൈവറിൽ നിന്ന് ശത്രുവിലേക്ക്: പ്രജ്വൽ രേവണ്ണയുടെ ദൃശ്യങ്ങൾ ചോർന്നത് ഇങ്ങനെ!
[masterslider id="10"]

Related posts

Click Here to Follow Us