ശിവാജി നഗറിന് സമീപം വൻ തീപിടുത്തം;നിരവധി കടകൾ കത്തി നശിച്ചു.

ബെംഗളൂരു: ശിവാജിനഗർ ബാംബൂ ബസാറിലുണ്ടായ തീപ്പിടിത്തത്തിൽ 25-ഓളം കടകൾ കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

13 കടകൾ പൂർണമായും കത്തിയമർന്നു. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഫർണിച്ചർ കട, ഇലക്‌ട്രോണിക്സ് കട ഉൾപ്പെടെയുള്ളവയാണ് കത്തിനശിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 17 അഗ്നിശമനസേനാ യൂണിറ്റുകളെത്തി മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ

സമീപത്തെ ജനവാസ കേന്ദ്രത്തിലേക്ക് തീപടരാതെ നിയന്ത്രിക്കാൻ സാധിച്ചത് വൻ ദുരന്തത്തിൽനിന്ന് ഒഴിവായി. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു സ്ഥലം സന്ദർശിച്ചു.

നിരവധികടകൾ കത്തിനശിച്ചെന്നും പലതും അൻപതുവർഷത്തിലധികം പഴക്കമുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉരുകി ഒലിച്ച് ക്രയോണുകൾ; ചൂടിൽ വെന്തുരുകി ബെംഗളൂരു വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us